ഡി.ജി.പി ആരെന്ന് പ്രതിപക്ഷം; നിയമസഭയിൽ ബഹളം

തിരുവനന്തപുരം: സംസ്ഥാന ഡി.ജി.പി ആരാ െണന്ന് വ്യക്തമാക്കണമെന്ന പ്രതിപക്ഷാവശ്യത്തിൽ  നിയമസഭയിൽ ബഹളം. ചോദ്യോത്തരവേളയുടെ തുടക്കത്തിലാണ് ബാനറുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചത്. ആദ്യചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയുന്നതിനിടയില്‍ ബഹളം ശക്തമായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് കേരളത്തിൻെറ ക്രമസമാധാന ചുമതലയുള്ള നിലവിലെ ഡി.ജി.പി ആരെന്ന ചോദ്യമുയർത്തിയത്. ‘ഡി.ജി.പിയെ നിശ്ചയിക്കുന്നതു സർക്കാരാണ്. അതു നിശ്ചയിച്ചിട്ടുണ്ട്’ എന്നായിരുന്നു പിണറായിയുടെ മറുപടി. ഡി.ജി.പിയുടെ പേര് മുഖ്യമന്ത്രിക്കു പറയാൻ കഴിയാത്ത സ്ഥിതി സർക്കാർ തന്നെ സൃഷ്ടിച്ചുവച്ചതിൽ ലജ്ജിക്കുന്നെന്ന് ചെന്നിത്തല പ്രതികരിച്ചു.

സഭ നടത്തികൊണ്ടു പോകുന്നതില്‍ സ്പീക്കര്‍ നിലപാട് എടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാദിവസവും ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ ബഹളം ഉണ്ടാക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കിയതിനെ തുടർന്ന് പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിച്ചു. സംസ്ഥാന ഡി.ജി.പി ആര് എന്ന ചോദ്യത്തിനു മറുപടി നൽകാതെ മുഖ്യമന്ത്രി ഇന്നലെയും ഒഴിഞ്ഞുമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇതേ വിഷയമുയർത്തി പ്രതിപക്ഷം വീണ്ടും സഭയിൽ പ്രതിഷേധമുയർത്തിയത്.
 




 

Tags:    
News Summary - niyamasabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.