തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പ് തടയാൻ ലക്ഷ്യമിട്ടുള്ള കേരള റിയൽ എസ്റ്റേറ്റ് നിയന്ത്രണ ബിൽ ഇൗ സമ്മേളനത്തിൽ അവതരിപ്പിക്കാൻ സാധ്യതയില്ല. ബിൽ തദ്ദേശ വകുപ്പിെൻറ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിന് കേന്ദ്ര റിയൽ എസ്റ്റേറ്റ് നിയമത്തിെൻറ നടപടി ചട്ടങ്ങളിൽ ഭേദഗതി വരുത്താനായി നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് വിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ കേന്ദ്ര റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം നടപ്പാക്കാത്ത കേരളത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പ് തടയാൻ ഫലത്തിൽ നിയമമില്ലാത്ത അവസ്ഥയായി. കേന്ദ്ര നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് റിയൽ എസ്റ്റേറ്റ് അതോറിറ്റിയുടെ പൂർണ നിയന്ത്രണം ഭവന നിർമാണ വകുപ്പിനാണ്.
എന്നാൽ, 1974 ലെ പഞ്ചായത്തീരാജ്- നഗരപാലിക നിയമത്തിെൻറ അടിസ്ഥാനത്തിൽ കേരളം 2015 ൽ കൊണ്ടുവന്ന റിയൽ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി തദ്ദേശ ഭരണ വകുപ്പിെൻറ നിയന്ത്രണത്തിലായിരുന്നു. നടപടി ചട്ടങ്ങളിൽ ഭേദഗതി വരുത്താതെ നടപ്പാക്കിയാൽ ഭവന നിർമാണ വകുപ്പിനാകും നിയന്ത്രണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.