കേന്ദ്രത്തിൽനിന്ന് അർഹമായ സഹായം ലഭ്യമാവുന്നില്ല -മുഖ്യമന്ത്രി 

തിരുവനന്തപുരം: കേന്ദ്ര സർക്കാറിൽനിന്ന് സംസ്ഥാനത്തിന് അർഹമായ സഹായം ലഭ്യമാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാമ്പത്തിക വർഷം 15 ശതമാനം വർധനവ് ചെലവുകളിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെയാണ് അർഹമായ സഹായം ലഭ്യമാകേണ്ടത്. ഇത് ലഭ്യമാകുന്നില്ലെന്നത് ഗുരുതരമായ അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേന്ദ്ര സഹായം ലഭ്യമല്ലാത്ത സാഹചര്യത്തെ മറികടക്കാൻ തനതായ വഴികൾ കണ്ടെത്തുക മാത്രമേ മാർഗമുള്ളൂ. ബജറ്റിന് പുറത്ത് പശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിക്കാനായി ധനസമാഹരണം നടത്തുകയെന്ന ലക്ഷ്യവുമായാണ് കിഫ്ബി പുന:സംഘടിപ്പിച്ചത്. ഇതിന്‍റെ ഭാഗമായി 50,000 കോടി രൂപയുടെ പശ്ചാത്തല വികസനം നടപ്പാക്കാനാണ് ഉദ്ദേശിച്ചത്. 

കിഫ്ബി നമ്മുടെ പുനരുജ്ജീവനത്തിന്‍റെ വഴിയാണ്. 54,391 കോടിയുടെ പ്രവൃത്തികൾക്ക് കിഫ്ബി ഇതുവരെ അംഗീകാരം നൽകിക്കഴിഞ്ഞു. മസാല ബോണ്ടുകൾ വഴി 2150 കോടി രൂപ സമാഹരിക്കാൻ നമുക്കായി. കിഫ്ബി മുഖേന സാധാരണ വികസനത്തിന്‍റെ അഞ്ചിരട്ടി മുന്നേറ്റമുണ്ടാക്കാനാണ് സാധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - no adequate centre aid for kerala -pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.