കെ.എസ്.ആർ.ടി.സി, കെ.യു.ആർ.ടി.സി ബസുകളിലും പരസ്യം വേണ്ടെന്ന് ഹൈകോടതി. ബസുകളിലെ പരസ്യങ്ങൾ സുരക്ഷ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. സുരക്ഷ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ-പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
വടക്കഞ്ചേരി ബസപകടത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച്ച സംഭവിച്ചെന്നും ഹൈകോടതി കുറ്റപ്പെടുത്തി. സുരക്ഷ മാനദണ്ഡങൾ പാലിക്കാത്ത വാഹനം വിനോദ യാത്രക്കായി ഉപയോഗിച്ചത് സ്കൂള്‍ അധികൃതരുടെ വീഴ്ചയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകൾ, ഓട്ടോ ഷോകൾ എന്നിവയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും ഹൈകോടതി നിര്‍ദ്ദേശിച്ചു. ട്രാൻസ്പോർട്ട് കമീഷണർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.