കോട്ടയം: സ്വർണക്കടത്ത് അടക്കം സുപ്രധാന കേസുകളിലൊന്നും ലോക്കൽ പൊലീസിെൻറയോ മറ്റ് അന്വേഷണ ഏജൻസികളുടെ സഹായം തേടുന്ന പതിവില്ലെന്ന് കസ്റ്റംസ് അധികൃതർ. അന്വേഷണത്തിെൻറ രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്നതിനാൽ മിക്ക കേസുകളുടെയും അന്വേഷണം കസ്റ്റംസ് നേരിട്ടാണ് നടത്തുന്നത്.
സുപ്രധാന കേസുകൾ അന്വേഷിക്കാൻ എല്ലാസംവിധാനവും കസ്റ്റംസിനുണ്ടെന്നും മറ്റ് ഏജൻസികളുടെ സഹായം തേടിയാൽ വിവരങ്ങൾ ചോരാനുള്ള സാധ്യത ഏറെയാണെന്നും കസ്റ്റംസിെൻറ ഉന്നത ചുമതല വഹിച്ചിരുന്നവർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ കസ്റ്റംസും കേന്ദ്ര സർക്കാറും തൃപ്തരാണ്. അന്വേഷണ ഭാഗമായി ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ ഔദ്യോഗികമായി ലോക്കൽ പൊലീസിനെ അറിയിക്കും. അന്വേഷണ ഭാഗമായി രേഖകൾ, തെളിവുകൾ എന്നിവ വേണ്ടിവന്നാലും പൊലീസ് സഹായം തേടും.
നയതന്ത്ര കള്ളക്കടത്ത് കേസിൽ പ്രതികളുടെ സി.സി ടി.വി ദൃശ്യങ്ങൾ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നതായി അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളത്തിലെ സി.സി ടി.വി ദൃശ്യങ്ങൾ നൽകാൻ സിറ്റി പൊലീസ് കമീഷണർക്ക് ഡി.ജി.പി നിർദേശം നൽകിയിരുന്നു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.