തിരുവനന്തപുരം: േലാക്ഡൗണിനെതുടർന്ന് അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ ബാറുകൾ ഉടൻ തുറക്കില്ല. സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ബാറിൽ നിയന്ത്രണങ്ങളോടെ ഇരുന്ന് മദ്യപിക്കാൻ അനുമതി നൽകണമെന്ന എക്സൈസ് കമീഷണറുടെ ശിപാർശയാണ് തള്ളിയത്.
മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനുമായുള്ള കൂടിക്കാഴ്ചക്കുശേഷമാണ് ബാറുകൾ ഇപ്പോൾ തുറക്കേണ്ടെന്ന് തീരുമാനിച്ചത്. നിലവിലെ സാഹചര്യത്തിൽ ബാറുകൾ തുറക്കുന്നത് രോഗവ്യാപനം വർധിപ്പിക്കുമെന്നും അതിനാൽ അക്കാര്യം പിന്നീട് പരിഗണിക്കാമെന്നുമുള്ള തീരുമാനമാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്. അതിെൻറ അടിസ്ഥാനത്തിലാണ് ബാറുകൾ തുറക്കുന്നത് നീളുന്നത്.
ലോക്ഡൗണിൽ കേന്ദ്രം ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിരുന്നു. ഇതിെൻറ ചുവടുപിടിച്ച് സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്ന് എക്സൈസ് കമീഷണർ ശിപാര്‍ശ ചെയ്തു. സാമൂഹിക അകലം പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കാമെന്നായിരുന്നു എക്സൈസിെൻറ ശിപാര്‍ശ. എന്നാല്‍, ബാറുകള്‍ തുറക്കുന്നത് കോവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന് പ്രതിപക്ഷവും ഡോക്ടർമാരുടെ സംഘടനകളും വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പൂട്ടിയ ബാറുകള്‍ വഴി ഇപ്പോള്‍ പാർസലായാണ് മദ്യം വില്‍ക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി ഒമ്പതുവരെ മാത്രം പ്രവര്‍ത്തിക്കാമെന്ന ശിപാർശയാണ് എക്സൈസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.