ആലപ്പുഴ: ക്ഷേത്രങ്ങളിൽ ബി.ജെ.പി അടക്കമുള്ള പാർട്ടികളുടെ രാഷ്ട്രീയം വേണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി. ശശികല. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിൽക്കേണ്ടിടത്ത് നിൽക്കണമെന്നും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആ വഴിക്ക് പോകണമെന്നും കെ.പി. ശശികല പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സർക്കുലർ ദേവസ്വം ബോർഡിലെ അഴിമതി മൂടിവെക്കാനാണ്. ഹിന്ദു സംഘടനകളെ അകറ്റി ക്ഷേത്രങ്ങളെ സമ്പൂർണമായും സി.പി.എമ്മിന്‍റെ കീഴിലാക്കാനുള്ള ആസൂത്രിത നീക്കമാണിത്. ക്ഷേത്രങ്ങളെ കമ്യൂണിസ്റ്റ് വത്കരണത്തിൽ നിന്ന് മോചിപ്പിക്കാൻ 28നും 29നും തിരുവനന്തപുരത്ത് ഹിന്ദു നേതൃയോഗം ചേർന്ന് സമരപരിപാടി ആസൂത്രണം ചെയ്യുമെന്നും കെ.പി. ശശികല വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, സംസ്ഥാന കമ്മിറ്റി അംഗം ജി. ശശികുമാർ, ജില്ല പ്രസിഡന്‍റ് ജിനു എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.