ഷുഹൈബ്​ വധം: സി.ബി.​െഎ അന്വേഷണം ഇല്ലെന്ന്​ സർക്കാർ;  നിയമവഴി തേടുമെന്ന്​ പ്രതിപക്ഷം

തിരുവനന്തപുരം: മട്ടന്നൂർ ഷുഹൈബ്​ വധത്തിൽ സി.ബി.​െഎ അന്വേഷണം ഇൗ ഘട്ടത്തിൽ ഇല്ലെന്ന്​ മുഖ്യമന്ത്രി. സി.ബി.​െഎ അന്വേഷണത്തിന്​ സർക്കാർ തയാറാകുന്നില്ലെങ്കിൽ നിയമവഴി തേടുമെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല. ഷുഹൈബ്​ വധവുമായി ബന്ധ​െപ്പട്ട്​ നിയമസഭയിൽ പ്രതിപക്ഷത്തെ സണ്ണി ജോസഫ്​ നൽകി‍യ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുന്നതിനിടെയാണ് ഇരുപക്ഷവും നിലപാട്​ വ്യക്തമാക്കിയത്​. ഗൂഢാലോചന സംബന്ധിച്ച്​ അന്വേഷിക്കുമെന്ന്​ മുഖ്യമന്ത്രി വ്യക്തമാക്കിയപ്പോൾ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തണമെന്ന്​ പ്രതിപക്ഷ നേതാവ്​ ആവശ്യപ്പെട്ടു.

കേസിൽ ശരിയായ രീതിയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന്​ മുഖ്യമന്ത്രി അറിയിച്ചു. ശാസ്​ത്രീയ അന്വേഷണത്തിലൂടെ െപാലീസ്​ പിടികൂടിയത് യഥാർഥ പ്രതികളെയാണ്. സംഭവത്തിൽ പങ്കുള്ള മറ്റാരെങ്കിലും ഇനി ഉണ്ടെങ്കിൽ പിടികൂടും. അന്വേഷണത്തെക്കുറിച്ച് ആശങ്ക വേണ്ട. ആദ്യഘട്ടത്തിൽ പ്രതികളെ പിടികൂടാതിരുന്നപ്പോഴാണ്​ ഷുഹൈബി​​െൻറ മാതാപിതാക്കൾ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ടത്​. ഇപ്പോൾ അങ്ങ​െനയല്ല സ്ഥിതി. അതിനാൽ ഈ ഘട്ടത്തില്‍ സി.ബി.ഐ അന്വേഷണമില്ല. ഷു​ൈഹബി​​െൻറ സഹോദരിയുടെ കത്തിനെ സര്‍ക്കാര്‍ വിലമതിക്കുന്നു. കത്തിലെ അതേ വികാരമാണ്​ സർക്കാറിനുമുള്ളത്. കെ.പി.സി.സി പ്രസിഡൻറി​​െൻറ അപേക്ഷ പ്രകാരമാണ് ഐ.ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. പിടികൂടിയതില്‍ പ്രധാനപ്പെട്ട രണ്ടു പ്രതികളെ മുഖ്യസാക്ഷികള്‍ തിരിച്ചറിഞ്ഞു. പൊലീസ് മുഖംനോക്കാതെയാണ് നടപടി സ്വീകരിക്കുന്നത്. നിരവധി റെയ്ഡുകള്‍ നടത്തിയെങ്കിലും ഒരിടത്തുനിന്നും എതിര്‍പ്പുണ്ടായിട്ടില്ല. കുറ്റകൃത്യം ചെയ്തവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുക സ്വാഭാവികമാണ്. അതാണ് പ്രതികളെ പിടികൂടാന്‍ അല്‍പം വൈകിയത്. ഇപ്പോള്‍ പിടിയിലായവരെല്ലാം തന്നെ ​െപാലീസ് കണ്ടെത്തിയവരാണ്^ മുഖ്യമന്ത്രി വിശദീകരിച്ചു.

 രാഷ്​ട്രീയത്തിൽ അഭിപ്രായ ഭിന്നത സ്വാഭാവികമാണെങ്കിലും അതി​​െൻറ പേരില്‍ കൊലപാതകങ്ങള്‍ പാടില്ല. അക്രമവും കൊലപാതകങ്ങളും പാടില്ലെന്നാണ് സര്‍ക്കാർ നിലപാട്. ഒരു കൊലപാതകത്തെയും ആര്‍ക്കും ന്യായീകരിക്കാനാവില്ല. രാഷ്​ട്രീയ പാര്‍ട്ടികള്‍ ബോധപൂർവം ഇതില്‍നിന്ന് മാറിനില്‍ക്കണം. രാഷ്​ട്രീയ സംഘർഷങ്ങളുടെ എണ്ണത്തിൽ ചെറിയ കുറവുണ്ടായെങ്കിലും പൂര്‍ണമായി ഇല്ലാതാക്കാനായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ഷുഹൈബ്​ വധക്കേസില്‍ വെള്ളം ചേര്‍ക്കാന്‍ നീക്കം നടക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പൊലീസില്‍നിന്ന് നീതി ലഭിച്ചില്ലെന്ന അഭിപ്രായം ഷുഹൈബി​​െൻറ മാതാ-പിതാക്കള്‍ക്കുണ്ട്. സി.ബി.ഐ അന്വേഷണം വേണമെന്നത്​ ആ കുടുംബത്തി​​െൻറ ആവശ്യമാണ്. അതുണ്ടായില്ലെങ്കില്‍ നിയമസാധ്യതകള്‍ ആരായും. കണ്ണൂർ എസ്.പിക്കും എസ്.ഐക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ഷുഹൈബ്​ വധം നടക്കു​േമ്പാൾ ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികള്‍ പുറത്തുണ്ടായിരുന്നു. ടി.പിയെ കൊല​െപ്പടുത്തിയ അതേ രീതിയിലാണ്​ ഷുഹൈബിനെയും കൊലപ്പെടുത്തിയത്​. ടി.പി കേസിലെ പ്രതികൾക്ക്​ ഷുഹൈബ്​ വധത്തില്‍ പങ്കുണ്ടെന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. പ​േക്ഷ, പൊലീസ്​ അക്കാര്യങ്ങളൊന്നും അന്വേഷിക്കുന്നില്ല. കേസില്‍ യു.എ.പി.എ ചുമത്തണം. ഉത്തരേന്ത്യയില്‍ സംഘ്​പരിവാർ നടത്തുന്നതാണ് ഇവിടെ സി.പി.എമ്മും നടത്തുന്നത്. കേരളത്തിലെ എല്ലാ കൊലപാതകങ്ങളുടെയും ഒരുവശത്ത് സി.പി.എം ആണ്. കൊല്ലാൻ ആളെ വിടുന്ന പാർട്ടിക്ക്​ എങ്ങനെ ജനകീയ പാർട്ടിയാകാൻ സാധിക്കുമെന്നും രമേശ് ചോദിച്ചു.

ചെന്നിത്തല ആഭ്യന്തരമന്ത്രി ആയിരുന്നപ്പോള്‍ രണ്ട്​ സി.പി.എം പ്രവര്‍ത്തകർ കൊല്ലപ്പെട്ടപ്പോൾ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയെങ്കിലും ​േകസ്​ ദുർബലപ്പെടുമെന്ന്​ കണ്ട്​ പിന്നീട് പിന്‍വലിക്കേണ്ടിവന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാഹചര്യം അനുകൂലമാണെങ്കിലേ യു.എ.പി.എ ചുമത്താനാകൂ. ഈ ഘട്ടത്തിൽ അതിനുള്ള സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സി.ബി.​െഎക്ക്​ വിടാൻ സർക്കാറിന്​ ഭയം -ആൻറണി
ന്യൂഡൽഹി: കണ്ണൂരിൽ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവം സി.ബി.​െഎ അന്വേഷിച്ചാൽ സി.പി.എം നേതാക്കൾ പ്രതികളാകുമെന്ന ഭയം സർക്കാറിനുണ്ടെന്ന്​ എ.കെ. ആൻറണി. സർക്കാർ നിലപാടു തിരുത്തണം. പരസ്യമായി സർക്കാർ നൽകിയ വാക്ക്​ പാലിക്കണം. കേരളത്തിൽ രാഷ്​ട്രീയ കൊലയും ആൾക്കൂട്ട ആക്രമണവും വർധിക്കുന്നത്​ ക്രമസമാധാന പാലനത്തി​​​െൻറ വീഴ്​ച മൂലമാണ്​. പൊലീസിനെ ചങ്ങലക്കിടാതെ സർക്കാർ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആൻറണി പറഞ്ഞു. 

സി.ബി.​െഎ അന്വേഷണത്തിൽനിന്ന്​ പിന്മാറ്റം മുതിർന്ന നേതാക്കൾ പ്രതികളാകുമെന്ന ഭയത്താൽ-എം.എം. ഹസൻ
തൊടുപുഴ: സി.പി.എമ്മി​​​െൻറ മുതിർന്ന നേതാക്കളടക്കം പ്രതികളാകുമെന്ന ഭയത്താലാണ് ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷണത്തിന്​ വിടാന്‍ മുഖ്യമന്ത്രി  തയാറാകാത്തതെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസന്‍. സി.ബി.​െഎ അന്വേഷണം ആകാമെന്ന് കണ്ണൂരില്‍ നടന്ന സമാധാനയോഗത്തില്‍ മന്ത്രി എ.കെ. ബാലന്‍ ഉറപ്പുപറഞ്ഞതിന്​ വിരുദ്ധമായാണ്​ ഇപ്പോഴത്തെ പിന്മാറ്റം. പ്രതികളും സി.പി.എം നേതാക്കളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണിത്​. 

പി. ജയരാജനെ കസ്​റ്റഡിയിലെടുത്ത്​ ചോദ്യംചെയ്​താൽ യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ കഴിയും. ഷുഹൈബ് വധക്കേസില്‍ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിനുനേരെയുണ്ടായ പൊലീസ് അതിക്രമം നിഷ്ഠുരമാ​ണെന്നും ഹസൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.കെ. സുധാകരന്‍ കണ്ണൂരില്‍ ആരംഭിച്ച നിരാഹാര സത്യഗ്രഹത്തെത്തുടര്‍ന്നാണ്​ പ്രതികളെ അറസ്​റ്റ്​ ചെയ്തത്. സമരത്തില്‍നിന്ന്​ പിന്മാറുന്നുവെന്ന ആക്ഷേപം ശരിയല്ല. സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുമെന്നും കെ.പി.സി.സി പ്രസിഡൻറ്​ പറഞ്ഞു. 


 

Tags:    
News Summary - NO CBI Probe at Shuhaib Murder - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.