ഇടുക്കി ഡാമിലെ വെള്ളം രാവിലെ മുവാറ്റുപുഴയിലെത്തിയപ്പോൾ

ഇന്ന്​ തീവ്രമഴക്ക്​ സാധ്യതയില്ല; എല്ലാ ജില്ലയിലെയും ഓറഞ്ച്​ അലർട്ട്​ ഒഴിവാക്കി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. എവിടെയും തീവ്രമഴക്ക്​ സാധ്യതയില്ലാത്തതിനാൽ എല്ലാ ജില്ലകളിലെയും ഓറഞ്ച്​ അലർട്ട്​ പിൻവലിച്ചു. ബുധനാഴ്ച 11 ജില്ലകളിൽ ഓറഞ്ച്​ അലർട്ടാണെന്നായിരുന്നു ഇന്നലെ അറിയിച്ചിരുന്നത്​. ഇന്ന്​ രാവിലെയത്​ മൂന്ന്​ ജില്ലകളിൽ മാത്രമായി ചുരുക്കി.

മഴയില്ലാത്തതിനാൽ ഉച്ചയോടെ എല്ലാ ജില്ലകളിലേതും ഒഴിവാക്കുകയായിരുന്നു. അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മാത്രം നാളെ ഓറഞ്ച്​ അലർട്ടുണ്ട്​. കാലവർഷം അവസാനിച്ച്​ അടുത്തയാഴ്ചയോടെ തുലാവർഷം ആരംഭിക്കുമെന്നും കാലവാസ്​ഥ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു.

മഴ കുറഞ്ഞതോടെ കുട്ടനാടക്കമുള്ള സ്​ഥലങ്ങളിൽലും വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്​. ഈ മേഖലയിലെ കെ.എസ്​.ആർ.ടി.സി സർവിസുകൾ പുനരാരംഭിച്ചു.

ചൊവ്വാഴ്ച ഇടുക്കി ഡാം തുറന്നുവിട്ടിട്ടുണ്ടെങ്കിലും പെരിയാറിലെ ജലനിരപ്പ്​ കാര്യമായി വർധിച്ചിട്ടില്ല. മഴ കുറഞ്ഞതിനാൽ കേരള ഷോളയാർ ഡാമിലെ ഷട്ടറുകളും ബുധനാഴ്ച അടച്ചു. 

Tags:    
News Summary - No chance of heavy rain today; Orange alert removed in all districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.