തിരുവനന്തപുരം: ഈ വർഷത്തെ സ്കൂൾ പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) മുൻ നിശ്ചയപ്രകാരം തന്നെ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ പ്രളയം കുറച്ച് അധ്യയനദിവസങ്ങളേ മാത്രമേ ബാധിച്ചുള്ളൂവെന്നും പാഠഭാഗങ്ങൾ തീർക്കുന്നതിന് തടസ്സമായിട്ടില്ലെന്നുമാണ് വകുപ്പിെൻറ വിലയിരുത്തൽ. ഇന്നലെ മന്ത്രി സി. രവീന്ദ്രനാഥിെൻറ സാന്നിധ്യത്തിൽ ചേർന്ന ഡയറക്ടർമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ അഞ്ചുവരെയാണ് പരീക്ഷ.
വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ രൂക്ഷമായ പ്രളയക്കെടുതി സർക്കാർ മുഖവിലക്കെടുക്കാതെയാണ് പരീക്ഷ മുൻ നിശ്ചയപ്രകാരം തന്നെ നടത്താനുള്ള തീരുമാനമെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.