ന്യൂഡൽഹി: കോച്ച് ഫാക്ടറി വിഷയത്തിൽ മലക്കം മറിഞ്ഞ് കേന്ദ്ര സർക്കാർ. പാലക്കാട് പുതിയ കോച്ച് ഫാക്ടറി സ്ഥാപിക്കേണ്ട സാഹചര്യമില്ലെന്നും നിലവിലുള്ള കോച്ച് ഫാക്ടറികൾ പര്യാപ്തമാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. എം.പിമാരായ എം.ബി. രാജേഷും എ. സമ്പത്തും രേഖാമൂലം നൽകിയ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര റെയിൽവെ സഹമന്ത്രി പീയുഷ് ഗോയൽ ഇക്കാര്യമറിയിച്ചത്.
നേരത്തെ പീയുഷ് ഗോയൽ എം.ബി. രാജേഷ് എം.പിക്ക് അയച്ച കത്തിൽ ഇനി കോച്ച് ഫാക്ടറിയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രതിഷേധം ഉയർന്നതോടെ ഇൗ നിലപാട് തിരുത്തുകയും കോച്ച് ഫാക്ടറി വേണ്ടെന്ന് വെച്ചിട്ടില്ലെന്നും പദ്ധതിയുടെ വിവിധ വശങ്ങൾ പരിശോധിച്ചു വരികയാണെന്നും പറഞ്ഞിരുന്നു. വി.എസ്. അച്ച്യുതാനന്ദനുമായി നടത്തിയ കൂടിക്കാഴ്ചയിലും മന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയിരുന്നു.
എന്നാൽ റെയിൽവേ പദ്ധതികളുടെ കാര്യത്തിൽ കേരള സർക്കാർ വേണ്ടത്ര സഹകരിക്കുന്നില്ലെന്നും റെയിൽവേ വികസനത്തിന് ഭൂമി ഏറ്റെടുത്തു കൈമാറുന്നതിന് സംസ്ഥാന സർക്കാർ താൽപര്യം കാട്ടുന്നില്ലെന്നും പീയുഷ് ഗോയൽ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.