എം.​എം. ഹ​സ​നെ​തി​രെ ഹൈ​ക​മാ​ൻ​ഡി​ന്​ പ​രാ​തി കി​ട്ടി​യി​ട്ടി​ല്ല


എം.​പി​മാ​രെ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ക്കാ​ൻ

അ​നു​വ​ദി​ക്കി​ല്ല

സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എം.​എം. ഹ​സ​നെ​തി​രെ കോ​ൺ​ഗ്ര​സ് ഹൈ​ക​മാ​ൻ​ഡി​ന്​ പ​രാ​തി കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് കേ​ര​ള​ത്തി​െൻറ ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ന്‍വ​ര്‍. അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ഗ്രൂ​പ്​ വീ​തം​വെ​പ്പ്​​ പാ​ടി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ്​ എം.​പി​മാ​രെ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും കൂ​ട്ടാ​യ നേ​തൃ​ത്വം കോ​ൺ​ഗ്ര​സി​നെ ന​യി​ക്കു​മെ​ന്നും താ​രി​ഖ്​ അ​ൻ​വ​ർ ന്യൂ​ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ലെ കോ​ണ്‍ഗ്ര​സി​െൻറ പ​രാ​ജ​യം സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍ട്ട് അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ക്ക്​ കൈ​മാ​റി​യി​രു​ന്നു.

കോ​ൺ​ഗ്ര​സി​ൽ ഹ​സ​നെ​തി​രെ പ​ട​യൊ​രു​ക്ക​മു​ണ്ടെ​ന്നും മു​സ്​​ലി​മി​നെ യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ സ്ഥാ​ന​ത്തി​രു​ത്തി​യ​തി​നാ​ൽ ഹൈ​ന്ദ​വ വോ​ട്ടു​ക​ൾ ന​ഷ്​​ട​പ്പെ​ട്ടു​വെ​ന്നും ചി​ല കോ​ൺ​ഗ്ര​സ്​ എം.​പി​മാ​ർ പ​രാ​തി ന​ൽ​കി​യെ​ന്ന വാ​ർ​ത്ത​യാ​ണ്​ താ​രി​ഖ്​ അ​ൻ​വ​ർ ത​ള്ളി​ക്ക​ള​ഞ്ഞ​ത്. എം.​എം. ഹ​സ​നെ​തി​രെ ഒ​ര​ു ക​ത്തും ല​ഭി​ച്ചി​ട്ടി​ല്ല എ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രാ​ള​ല്ല, കൂ​ട്ടാ​യ നേ​തൃ​ത്വ​മാ​കും കോ​ണ്‍ഗ്ര​സി​നെ ന​യി​ക്കു​ക. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ ഉ​മ്മ​ന്‍ ചാ​ണ്ടി ന​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​മ്മ​ൻ ചാ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ചെ​യ​ര്‍മാ​ന്‍ ആ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ൽ ച​ര്‍ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ്​ ച​ർ​ച്ച​ക​ൾ​ക്കാ​യി നാ​ലി​ന്​ വീ​ണ്ടും കേ​ര​ള​ത്തി​ലേ​ക്ക്​ വ​രാ​നി​രി​ക്കെ​യാ​ണ്​ താ​രി​ഖ്​ അ​ൻ​വ​ർ ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട​ത്.

Tags:    
News Summary - no complaint against M.M. Hassan received to High Command

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.