തിരുവനന്തപുരം: Motion of no confidence in the Legislative Assemblyചർച്ചാവേളയിൽ പാർട്ടി വിപ്പ് ലംഘിച്ചത് േജാസ് കെ. മാണി വിഭാഗമെന്ന് സ്പീക്കർക്ക് മുന്നിൽ വാദിച്ച് പി.ജെ. ജോസഫ്. ആഗസ്റ്റ് 24ലെ നിയമസഭാ സമ്മേളനത്തിൽ പാർട്ടി വിപ്പ് ലംഘിച്ചെന്ന് ആരോപിച്ച് ജോസ്, ജോസഫ് വിഭാഗങ്ങൾ പരസ്പരം നൽകിയ പരാതിയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് മുന്നിൽ വാദഗതികൾ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി ഭരണഘടന അനുസരിച്ച് ചെയർമാെൻറ അഭാവത്തിൽ വർക്കിങ് ചെയർമാനാണ് നേതൃത്വ ചുമതലയെന്നും വിപ്പ് ലംഘിച്ചത് എതിർ വിഭാഗമാണെന്നും േജാസഫ് പറഞ്ഞു. ജോസ് കെ. മാണി വിഭാഗത്തിെൻറ വാദം കേൾക്കൽ നേരത്തേ പൂർത്തിയായിരുന്നു. ഇനി ഇരുവിഭാഗങ്ങളെയും ഒരുമിച്ചിരുത്തി ജനുവരി എട്ടിന് വീണ്ടും വാദം കേൾക്കും. ശേഷമാകും അയോഗ്യത പ്രശ്നത്തിൽ സ്പീക്കർ തീരുമാനമെടുക്കുക. രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് വേളയിലും അവിശ്വാസപ്രമേയ ചർച്ചയിലും വിട്ടുനിൽക്കണമെന്ന് കേരള കോൺഗ്രസ്(എം) വിപ്പ് റോഷി അഗസ്റ്റിൻ വിപ്പ് നൽകി.
അവിശ്വാസപ്രമേയത്തെ അനുകൂലിച്ചും രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടും പി.ജെ. ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫും വിപ്പ് നൽകിയതോടെയാണ് തർക്കം ഉടെലടുത്തത്. നിയമസഭയിൽ കക്ഷിനേതാവായ പി.ജെ. ജോസഫിനാണ് വിപ്പ് നൽകാൻ അധികാരമെന്നും നേരത്തേ പാർട്ടി വിപ്പ് സ്ഥാനത്തുനിന്ന് റോഷി അഗസ്റ്റിനെ മാറ്റി പകരം മോൻസ് ജോസഫിനെ നിയമിച്ചിരുെന്നന്നുമാണ് ജോസഫ് വിഭാഗ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.