തിരുവനന്തപുരം: സെക്രേട്ടറിയറ്റിലെ പ്രോേട്ടാകോൾ ഒാഫിസിലെ തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന നിഗമനത്തിൽ അന്വേഷണസംഘം. ഇത് സംബന്ധിച്ച് റിപ്പോർട്ട് ഉടൻ കൈമാറും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രോേട്ടാകോൾ ഒാഫിസ് ശ്രദ്ധാകേന്ദ്രമായതോടെയാണ് അവിടെ ഉണ്ടായ തീപിടിത്തവും വിവാദമായത്. ഒാഫ് ആക്കാത്ത പഴയ ഫാൻ പൊട്ടിവീണതാണ് അപകട കാരണമെന്ന നിഗമനത്തിലാണ് എല്ലാ ഏജൻസികളും.
സത്യപ്രതിജ്ഞയുടെ വിജ്ഞാപനവുമായി ബന്ധപ്പെട്ട ചില ഫയലുകൾ നശിച്ചു. െഗസ്റ്റ് ഹൗസ് ബുക്കിങ്ങുമായി ബന്ധപ്പെട്ടവ ഭാഗികമായി നശിച്ചു. ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ട ഫയലുകൾ പ്രത്യേകമായി സൂക്ഷിക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കും. എല്ലാ ഫയലുകളും ഇ-ഫയലുകൾ ആക്കണം. ഫയൽ നീക്കം, സൂക്ഷിക്കൽ അടക്കമുള്ളവയുടെ കാര്യത്തിലും വിശദമായ ശിപാർശ സമർപ്പിക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.