തിരുവനന്തപുരം: പി.സി. ജോർജിന്‍റെ വിദ്വേഷ പ്രസംഗം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയില്ലാതെ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരൻ. പി.സി. ജോർജിന്‍റെ പ്രസ്താവന ശരിയോ തെറ്റോ എന്ന ചോദ്യമാണ് മാധ്യമപ്രവർത്തകർ ഉയർത്തിയത്.
എന്നാൽ, നിങ്ങളാരും കേരളത്തിന്‍റെ വക്താക്കളാകേണ്ട. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാൻ സ്വതന്ത്ര്യമുണ്ട് എന്ന് പറയുന്ന ആളുകൾ എന്താണ് ഇപ്പോൾ ഇത്ര തിരക്ക് കാണിക്കുന്നത് എന്നാണ് ഞാൻ ചോദിക്കുന്നത്. ആളുകളെ വെട്ടിക്കൊന്നാൽ പൊലീസിന് തിരക്കില്ല, ഒരു പ്രസ്താവന നടത്തിയാൽ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്യും എന്നെല്ലാമായിരുന്നു മന്ത്രിയുടെ മറുപടി.
പി.സി. ജോർജിന്‍റെ പ്രസ്താവന സ്വാഗതം ചെയ്യുകയാണോ ബി.ജെ.പി എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞില്ല.
വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ കേരള ജനപക്ഷം നേതാവ് പി.സി. ജോർജിനെ എത്തിച്ച തിരുവനന്തപുരത്തെ എ.ആർ. ക്യാമ്പിലേക്ക് എത്തിയതായുരന്നു വി. മുരളീധരൻ അടക്കം ബി.ജെ.പി നേതാക്കൾ. പി.സി. ജോർജിനെ കണ്ട് സംസാരിക്കണമെന്ന ഇവരുടെ ആവശ്യം പൊലീസ് അംഗീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.