ഇ.പി ജയരാജനെതിരായ ആരോപണം: പ്രതിപക്ഷത്ത് ഭിന്നതയില്ല -വി.ഡി. സതീശൻ

തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ ഉയർന്ന അനധികൃത സ്വത്തു സമ്പാദന ആരോപണം ഗൗരവതരമാണെന്നും ശക്തമായ അന്വേണം വേണമെന്ന ഒറ്റ നിലപാടാണ് യു.ഡി.എഫിന് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

ഏത് തരത്തിലുള്ള അന്വേഷണം ആവശ്യപ്പെടണം എന്ന കാര്യം 30ന് എറണാകുളത്ത് ചേരുന്ന യു.ഡി.എഫ് യോഗം തീരുമാനിക്കും. ഈ വിഷയം വിശദമായി യോഗത്തിൽ ചർച്ച ചെയ്യും. വിഷയത്തിൽ പ്രതിപക്ഷത്ത് ഭിന്നതയില്ല, ഒറ്റ അഭിപ്രായമേയുള്ളൂവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അതേസമയം, ഇ.പി. ജയരാജനെതിരായ ആരോപണം സി.പി.എമ്മിന്‍റെ ആഭ്യന്തര കാര്യമാണെന്ന നിലപാട് തിരുത്തി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം തള്ളി കെ.പി.എ മജീദും കെ.എം ഷാജിയും രംഗത്തുവന്നതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടി നിലാപാട് തിരുത്തിയത്.

ഇ.പിക്കെതിരായ ആരോപണം അങ്ങേയറ്റം ഗൗരവമുള്ളതാണെന്നാണ് കുഞ്ഞാലിക്കുട്ടി ഇന്ന് പറഞ്ഞത്. നേരത്തെ പറഞ്ഞത് വിഷയത്തിൽ തന്‍റെ ആദ്യ പ്രതികരണമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

Tags:    
News Summary - There is no different opinion about Allegation against EP Jayarajan says vd satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.