െകാച്ചി: കുടുംബപരമായ ഉത്തരവാദിത്തം നിർവഹിക്കുന്ന ജീവനക്കാർക്കെതിരെയുണ്ടാകാവുന്ന തൊഴിൽ വിവേചനങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കാൻ നിയമനിർമാണം നടത്തണമെന്ന് ഹൈകോടതി. ഇത്തരം വിവേചനങ്ങൾ ഭരണഘടനാവിരുദ്ധമാണെന്നും കുടുംബത്തിെൻറ ഉത്തരവാദിത്തം ആൺ -പെൺ ജീവനക്കാർക്ക് തുല്യമാണെന്ന നിലയിൽ കണ്ടുവേണം നിയമനിർമാണം നടത്താനെന്നും കോടതി വ്യക്തമാക്കി. ഒാട്ടിസം ബാധിച്ച കുട്ടിയെ സംരക്ഷിക്കാൻ അവധിയെടുത്തതിെൻറ പേരിൽ പിരിച്ചുവിട്ട എൽ.ഐ.സി ജീവനക്കാരി നൽകിയ ഹരജി തീർപ്പാക്കിയ ഉത്തരവിലാണ് ഇൗ നിർദേശമുള്ളത്. ഇവർ അവധി നീട്ടിചോദിച്ചിട്ടും നൽകാതെ അനധികൃതമായി ജോലിക്ക് ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടി പിരിച്ചുവിടുകയായിരുന്നു.
ചികിത്സാ സൗകര്യാർഥം ചെെന്നെയിേലക്ക് സ്ഥലംമാറ്റം ചോദിച്ചിട്ട് നൽകിയില്ല. പിന്നീട് ഭർത്താവിനൊപ്പം ബഹ്റൈനിൽ അവധിയിൽ കഴിയവേയാണ് അവധി നീട്ടി ചോദിച്ചത്. മാതാപിതാക്കളുടെയും കുട്ടികളുടെയും സംരക്ഷണം, അപകടങ്ങളെത്തുടർന്നുള്ള ചികിത്സ, കുട്ടികളുടെ ചികിത്സ തുടങ്ങിയ കുടുംബപരമായ ബാധ്യതകളുടെ പേരിൽ ജീവനക്കാരിക്ക് തൊഴിൽ നിഷേധിക്കാനോ വിവേചനം കാണിക്കാനോ പാടില്ല. സ്ത്രീ പുരുഷ ഭേദമില്ലാതെ ജീവനക്കാർക്ക് സംരക്ഷണം ലഭിക്കണം. കുടുംബപരമായ ബാധ്യതയുടെ പേരിൽ ജീവനക്കാർക്ക് തൊഴിൽ ക്രമീകരണം വേണ്ടിവന്നാൽ പരിഗണിക്കണം. ഇതിന് സർക്കാർ നിയമനിർമാണം നടത്തണം. വിധിയുടെ പകർപ്പ് കേന്ദ്ര നിയമ മന്ത്രാലയത്തിനും സംസ്ഥാന തൊഴിൽ, സാമൂഹികക്ഷേമ, നിയമ വകുപ്പുകൾക്കും ഇന്ത്യൻ േലാ കമീഷനും നൽകാൻ നിർദേശിച്ചിട്ടുണ്ട്.
സ്ത്രീകളെ കുടുംബങ്ങളിൽ തളച്ചിട്ടാൽ ഭരണഘടന ഉറപ്പ് നൽകുന്ന തൊഴിൽ രംഗത്തെ തുല്യാവകാശം അവർക്ക് ലഭിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാരിക്കെതിരെ ചുമത്തിയ ജോലിക്ക് ഹാജരായില്ല, അനുമതിയില്ലാതെ വിദേശത്ത് പോയി എന്നീ കുറ്റങ്ങൾ നിലനിൽക്കുന്നതല്ല. സ്ഥലംമാറ്റത്തിന് അപേക്ഷിച്ചതിലൂടെ ഹരജിക്കാരിക്ക് ജോലി ഉപേക്ഷിക്കാൻ ആഗ്രഹമുണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്. വിദേശത്ത് പോകാൻ അനുമതി നൽകിയിരുന്നു. പോകുന്നത് എതിർക്കാതെ അനുമതിയില്ലാതെ വിദേശത്ത് പോയി എന്ന് തൊഴിലുടമ വാദമുന്നയിക്കുന്നത് നിലനിൽക്കില്ല. ഇൗ സാഹചര്യത്തിൽ ഹരജിക്കാരിയെ പിരിച്ചുവിട്ടതിന് ന്യായമില്ലെന്ന് വ്യക്തമാക്കിയ കോടതി ആനുകൂല്യങ്ങളോടെ തിരിച്ചെടുക്കാനും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.