കോഴിക്കോട്: കുഴൽപണം കവർന്നെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മാർദിച്ചെന്ന കേസിെൻറ അന്വേഷണം തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ല ക്രൈംബ്രാഞ്ച് (സി ബ്രാഞ്ച്) അവസാനിപ്പിച്ചു. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി കെ.കെ. യൂനുസിെന തട്ടിക്കൊണ്ടുപോയി മർദിച്ചവശനാക്കിയ കേസിെൻറ അന്വേഷണമാണ് അവസാനിപ്പിച്ചത്.
കർണാടകയിൽവെച്ച് ഒന്നരക്കോടി രൂപയുെട കുഴൽപണം കവർന്നെന്നാരോപിച്ച് 2016 ആഗസ്റ്റ് 20നാണ് ലോറി ജീവനക്കാരനായിരുന്ന യൂനുസിനെ മൈക്കാവ് ഭാഗത്തുനിന്ന് രണ്ടു കാറുകളിലെത്തിയ സംഘം പിടിച്ചുെകാണ്ടുപോയത്. കർണാടക ശ്രീമംഗലത്തെ റിസോർട്ടിലെത്തിച്ച ഇദ്ദേഹത്തെ തല കീഴായി കെട്ടിത്തൂക്കി കാൽെവള്ളയിൽ അടിച്ച് മുറിവേൽപിച്ചശേഷം മുളകുപൊടി വിതറുകയും ദേഹമാസകലം ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപിക്കുകയുമായിരുന്നു. ഒരാഴ്ചക്കുശേഷം വിട്ടയച്ച് വീട്ടിലെത്തിയെങ്കിലും ഗുരുതര പരിക്കുകൾ കാരണം നടക്കാൻ പോലും കഴിയുമായിരുന്നില്ല. മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിലാണ് ആരോഗ്യം വീണ്ടെടുത്തത്.
സംഭവത്തിൽ കോടഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ജില്ല ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘത്തിലെ 11 ആളുകളുടെ പേരുകൾ യൂനുസ് പറഞ്ഞിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്തില്ല. ഇവരിലൊരാളിപ്പോൾ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായിട്ടുണ്ട്. മറ്റൊരാൾ മോഷണ സ്വർണം വിൽക്കവേ പിടിയിലായി ബംഗളൂരു ജയിലിലായിരുന്നു. ഇപ്പോൾ ജാമ്യം ലഭിച്ച് നാട്ടിലുണ്ട്.
വേറൊരാൾ സ്വർണക്കടത്തിൽ പിടിയിലായി നേപ്പാൾ ജയിലിലാണ്. െകാടുവള്ളി, താമരശ്ശേരി മേഖലയിലുള്ളവരാണ് ഇവരെല്ലാം. കേസ് പിന്നീട് ജില്ല ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും അന്വേഷണം മുന്നോട്ടുപോയില്ല. ഇതോടെ 2019ൽ യൂനുസ് ഹൈകോടതിയെ സമീപിച്ചു. കേസിൽ ഉടൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ കോടതി ഉത്തരവിട്ടെങ്കിലും പൊലീസിൽനിന്ന് നടപടിയൊന്നും ഉണ്ടായില്ല. ചില ഇടപെടലുകളാണ് അന്വേഷണം നിലക്കാൻ കാരണമെന്നും ആക്ഷേപമുണ്ട്. അടുത്തിടെയാണ് കേസിെൻറ അന്വേഷണം അവസാനിപ്പിച്ചതായി യൂനുസിന് ക്രൈംബ്രാഞ്ചിെൻറ അറിയിപ്പ് വന്നത്. ചെയ്യാത്ത കുറ്റത്തിന് ക്രൂര മർദനമേറ്റിട്ടും നീതി ലഭിക്കാത്ത സാഹചര്യത്തിൽ കേസിൽ പുനരന്വേഷണം വേണമെന്നാണ് യൂനുസ് ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.