സർക്കാർ വാഹനങ്ങൾക്ക് ഇളവില്ല -ട്രാൻ. കമീഷണർ

കൊ​ല്ലം: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ള​വ് ന​ൽ​കി​ല്ലെ​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മീ​ഷ​ണ​ർ എ​സ്. ശ്രീ​ജി​ത്. റോ​ഡ് സു​ര​ക്ഷാ നി​യ​മ​പാ​ല​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രി​ട്ട് നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​നാ​യു​ള്ള ആ​ദ്യ യോ​ഗ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഹൈ​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി ശി​ക്ഷ ഉ​റ​പ്പാ​ക്കും. സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ള​വ് ന​ൽ​കി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 19 കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ​ക്ക് പി​ഴ​യീ​ടാ​ക്കി. ഒ​ന്നി​ന്‍റെ ഫി​റ്റ്ന​സ് റ​ദ്ദാ​ക്കി. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തു​ന്ന​തി​ന് പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കും. ഇ​തി​നാ​യി സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.

വാ​ഹ​ന​ങ്ങ​ളി​ലെ​യും ഓ​ടി​ക്കു​ന്ന​വ​രു​ടെ​യും എ​ല്ലാ​തരം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കും പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - No Exemption for Government Vehicles -Tran. Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.