സർക്കാർ വാഹനങ്ങൾക്ക് ഇളവില്ല -ട്രാൻ. കമീഷണർ
text_fieldsകൊല്ലം: ഗതാഗത നിയമലംഘനം നടത്തുന്ന സർക്കാർ വാഹനങ്ങൾക്ക് ഇളവ് നൽകില്ലെന്ന് ട്രാൻസ്പോർട്ട് കമീഷണർ എസ്. ശ്രീജിത്. റോഡ് സുരക്ഷാ നിയമപാലനം കാര്യക്ഷമമാക്കാൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരിട്ട് നിർദേശം നൽകുന്നതിനായുള്ള ആദ്യ യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈകോടതി നിർദേശപ്രകാരം നിയമലംഘനങ്ങൾ കണ്ടെത്തി ശിക്ഷ ഉറപ്പാക്കും. സർക്കാർ വാഹനങ്ങൾക്ക് ഇളവ് നൽകില്ല. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ നിയമലംഘനം നടത്തിയ 19 കെ.എസ്.ആർ.ടി.സി ബസുകൾക്ക് പിഴയീടാക്കി. ഒന്നിന്റെ ഫിറ്റ്നസ് റദ്ദാക്കി. നിയമലംഘനം കണ്ടെത്തുന്നതിന് പരിശോധനകൾ ശക്തമാക്കും. ഇതിനായി സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും.
വാഹനങ്ങളിലെയും ഓടിക്കുന്നവരുടെയും എല്ലാതരം നിയമലംഘനങ്ങൾക്കും പരമാവധി ശിക്ഷ നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.