തിരുവനന്തപുരം: അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി മോട്ടോർവാഹന വകുപ്പ് നടത്തിയ വാഹനപരിശോധനയിൽ 3,500 സ്കൂൾ ബസുകൾക്ക് നിഷ്കർഷിച്ച മാനദണ്ഡങ്ങളില്ലെന്ന് കണ്ടെത്തി. ഈ വാഹനങ്ങളെ വീണ്ടും ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കാനാണ് നിർദേശം.
ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 22,305 സ്കൂൾ ബസുകളാണ് ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കിയത്. ഫിറ്റ്നസ് തെളിയിക്കാത്തതും പരിശോധനക്ക് വിധേയമാക്കാത്തതുമായ ബസുകളെ കുട്ടികളുമായി സർവിസ് നടത്താൻ അനുവദിക്കില്ല. വാഹനത്തിന്റെ വിവരങ്ങൾ അറിയാൻ അവതരിപ്പിച്ച ‘വിദ്യാ വാഹൻ’ ആപ്പും എല്ലാ സ്കൂളുകളും ഏർപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.