സി.ദിവാകരനെ ഒഴിവാക്കിയതിൽ വിഭാഗീയതയില്ല -കാനം

കൊല്ലം: മുതിർന്ന നേതാവ്​ സി. ദിവാകരനെ സി.പി.​െഎ ദേശീയ കൗൺസിലിൽ നിന്ന്​ ഒഴിവാക്കിയതിൽ വിഭാഗീയതയില്ലെന്ന്​ സംസ്​ഥാന സെക്രട്ടറി കാനം രാ​േജന്ദ്രൻ. പാർട്ടി ഭരണഘടന അനുസരിച്ച്​ 20 ശതമാനം പുതിയ അംഗങ്ങൾ വേണമെന്ന്​ നിബന്ധനയുണ്ട്​. അതുപ്രകാരമാണ്​ ചിലരെ മാറ്റിയത്​. പുതിയ അംഗങ്ങ​െള തെരഞ്ഞെടുത്തത്​ ​ഏകകണ്​ഠമായാണെന്നും കാനം പറഞ്ഞു. 

പാർട്ടി കോൺഗ്രസിലെ യോഗത്തിലാണ്​ കാനം വിരുദ്ധപക്ഷക്കാരൻ കൂടിയായ സി. ദിവാകരനെ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കിയത്​. കൗൺസിലിൽ നിന്ന്​ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ദിവാകരൻ കേരളത്തിൽ നിന്നള്ള പ്രതിനിധികളുടെ യോഗം ബഹിഷ്കരിച്ചിരുന്നു. തനിക്ക് ഗോഡ്ഫാദർമാരില്ലെന്നും ആരുടെയും സഹായത്തിൽ തുടരാനില്ലെന്നും സി. ദിവാകരൻ മാധ്യമങ്ങളോട്​ പ്രതികരിച്ചു. 

എന്‍.രാജന്‍, എന്‍.അനിരുദ്ധന്‍, പി.വസന്തം, കെ.പി.രാജേന്ദ്രന്‍, ഇ.ചന്ദ്ര ശേഖരന്‍, മഹേഷ് കക്കത്ത് (കാന്‍ഡിഡേറ്റ് അംഗം) എന്നിവരാണ്​ പുതുതായി ദേശീയ കൗൺസിലിൽ ഇടംപിടിച്ചത്​. 

Tags:    
News Summary - No Grupism Behind the Expel of C Divakaran - Kanam - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.