കോഴിക്കോട്: ഹർത്താൽ ദിനത്തിൽ കടകൾ തുറന്നുപ്രവർത്തിക്കുമെന്നും സ്വകാര്യ ബസു കളും ലോറികളും ഒാടിക്കുമെന്നും ഹർത്താൽവിരുദ്ധ കൂട്ടായ്മ. വ്യാപാരി വ്യവസായി ഏകോപ ന സമിതി നേതൃത്വത്തിൽ കച്ചവടക്കാരും സ്വകാര്യ ബസ്, ലോറി ഉടമകളുമടക്കം 36 സംഘടനകൾ ക ോഴിക്കോട് വ്യാപാര ഭവനിൽ യോഗം ചേർന്നാണ് തീരുമാനം പ്രഖ്യാപിച്ചത്.
2019 ഹർത്താൽവ ിരുദ്ധ വർഷമായി ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി. ന സിറുദ്ദീൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, വ്യാപാരികളുടെ പ്രശ്നങ്ങളിലും ന ാടിെൻറ പൊതുവിഷയങ്ങളിലും സമരം ചെയ്യുെമന്നും കടകൾ അടച്ചിടുമെന്നും അദ്ദേഹം വ്യ ക്തമാക്കി. ജി.എസ്.ടി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി കടപരിശോധിച്ചാൽ മനുഷ്യസഹ ജമായി പ്രതികരിക്കും.
മിന്നൽ ഹർത്താലുകൾ ഒരുതരത്തിലും അനുവദിക്കില്ല. ജനുവരി ഒന്നിനകം ഹർത്താൽവിരുദ്ധ കൂട്ടായ്മയുടെ ജില്ല കൺവെൻഷനുകൾ നടക്കും.
ജനുവരി ആദ്യവാരം തൃശൂരിൽ വിപുലമായ സംസ്ഥാനതല കൺവെൻഷൻ ചേരും. രാഷ്ട്രീയ പാർട്ടി നേതാക്കളെ യോഗതീരുമാനങ്ങൾ ബോധ്യപ്പെടുത്തും. വിവിധ വ്യാപാരി സംഘടനകളുടെ പ്രതിനിധികെള ഉൾെപ്പടുത്തി ടി. നസിറുദ്ദീെൻറ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനമായി.
ഹർത്താൽ വിരുദ്ധ കൂട്ടായ്മയിൽ ഏകസ്വരം
ഒന്നിനു പിറകെ ഒന്നായി കേരളത്തെ ബന്ദിയാക്കുന്ന ഹർത്താലിനെതിരെ വ്യാപാരികളും ബസ്, ലോറി ഉടമകളും അണിചേർന്നപ്പോൾ ഉയർന്നത് ഏകസ്വരം. കോടിക്കണക്കിന് രൂപയുെട നഷ്ടം സഹിക്കേണ്ടിവരുന്ന ഹർത്താലിനെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കരുതെന്ന് വ്യാപാരഭവനിൽ ചേർന്ന ഹർത്താൽ വിരുദ്ധ കൂട്ടായ്മ രൂപവത്കരണ യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
വ്യാപാരി വ്യവസായി ഏകോപന സമിതിക്കൊപ്പം വ്യാപാരി വ്യവസായി സമിതിയും കൂട്ടായ്മയിൽ പങ്കാളികളായി. സമിതി ജില്ല പ്രസിഡൻറ് സി.കെ. വിജയൻ, ബസ് ഒാപറേറ്റേഴ്സ് ഒാർഗനൈസേഷൻ പ്രതിനിധി െക. രാധാകൃഷ്ണൻ, ലോറി ഒാണേഴ്സ് വെൽഫയർ ഫെഡറേഷൻ പ്രസിഡൻറ് െക.െക. ഹംസ, പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് ഫെഡറേഷൻ ട്രഷറർ ഹംസ ഏരിക്കുന്നേൻ, കേരള പ്രൈവറ്റ് ഹോസ്പിറ്റൽ ഒാണേഴ്സ് അേസാസിയേഷൻ പ്രതിനിധി ഡോ. കെ. മൊയ്തു, കാലിക്കറ്റ് ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധി പി.പി. അഹമ്മദ് കോയ എന്നിവർ സംസാരിച്ചു.
ഹർത്താലിൽ നഷ്ടമുണ്ടായാൽ നഷ്ടപരിഹാരം നേടിയെടുക്കാൻ ശ്രമം ആരംഭിക്കും. ഇതിനായി നിയമസഹായം തേടും. ഇക്കാര്യം തൃശൂരിൽ ചേരുന്ന കൺവെൻഷൻ ചർച്ചചെയ്യുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി. നസിറുദ്ദീൻ പറഞ്ഞു. ജനുവരി എട്ട്, ഒമ്പത് തീയതികളിൽ നടക്കുന്ന അഖിലേന്ത്യ പണിമുടക്കിൽ കടകൾ അടച്ചിടണമോയെന്നും തൃശൂരിലെ യോഗത്തിൽ തീരുമാനിക്കും. ഇൗ പണിമുടക്കിൽനിന്ന് കടകളെ ഒഴിവാക്കാൻ ശ്രമം നടത്തുെമന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് വ്യക്തമാക്കി. ഹർത്താലിൽ നഷ്ടമുണ്ടായാൽ നഷ്ടപരിഹാരം നേടിയെടുക്കുന്നതും ഇതിനായി നിയമസഹായം തേടുന്നതും ചർച്ചചെയ്യും.
നിസ്സഹകരണവുമായി വിനോദസഞ്ചാര മേഖലയും
കൊച്ചി: അടിക്കടിയുണ്ടാവുന്ന ഹർത്താലുകൾ വരുത്തിവെക്കുന്ന നഷ്ടത്തിൽനിന്ന് കരകയറാൻ ഹർത്താൽ നിസ്സഹകരണ നയവുമായി സംസ്ഥാനത്തെ ടൂറിസം മേഖലയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മ രംഗത്ത്.
കേരള ട്രാവൽ മാർട്ടിെൻറ (കെ.ടി.എം) നേതൃത്വത്തിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന 28 സംഘടനകൾ ചേർന്ന് നടത്തിയ കർമസമിതി യോഗത്തിലാണ് ഇനിയുള്ള ഹർത്താൽ, പണിമുടക്ക്, ബന്ദ് ദിനങ്ങളിലും തങ്ങളുടെ സ്ഥാപനങ്ങൾ തടസ്സമില്ലാതെ പ്രവർത്തിപ്പിക്കാനും ഹർത്താലിനെതിരെ നിയമപരമായി മുന്നോട്ടുപോകാനും തീരുമാനിച്ചതായി വാർത്തസമ്മേളനത്തിൽ അറിയിച്ചത്. ഹർത്താൽ അനുകൂലികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന അക്രമങ്ങളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ സർക്കാറിെൻറയും പൊലീസിെൻറയും സംരക്ഷണം തേടുക, അക്രമസംഭവങ്ങളുണ്ടായാൽ കടുത്ത പിഴ ചുമത്താനുള്ള നടപടി സ്വീകരിക്കുക, ഹർത്താലിനും ബന്ദിനും എതിരായ കോടതിയുത്തരവുകളുടെ അടിസ്ഥാനത്തിൽ അനാവശ്യ ഹർത്താൽ ആഹ്വാനം ചെയ്യുന്നവർക്കെതിരെ കോടതിയലക്ഷ്യ കേസ് നൽകുക, ഹർത്താലിനെതിരെ നിലകൊള്ളുന്ന ഹോട്ടൽ, വ്യാപാരി, വ്യവസായി, വാഹന അസോസിയേഷനുകളുമായി ചേർന്ന് സംയുക്ത കർമസമിതി രൂപവത്കരിക്കുക തുടങ്ങിയ തീരുമാനങ്ങളും യോഗത്തിൽ കൈക്കൊണ്ടു. കെ.ടി.എം മുൻ പ്രസിഡൻറുമാരായ റിയാസ് അഹമ്മദ്, ഇ.എം. നജീബ്, ജോസ് ഡൊമിനിക്, എബ്രഹാം ജോര്ജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.