കൊടുങ്ങല്ലൂർ: വെമ്പല്ലൂർ മെസേജ് വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ‘സംഗമം പലിശരഹിത അയൽ കൂട്ടായ്മ’കളിലെ അംഗങ്ങൾക്കിടയിൽ ഇപ്പോൾ ചൂഷകരായ മൈക്രോഫ ിനാൻസ് കമ്പനികൾക്കോ, വട്ടിപ്പലിശക്കാർക്കോ സ്ഥാനമില്ല. കഴിഞ്ഞ സാമ്പത്തിക വർഷ ം മാത്രം ഒന്നരക്കോടി രൂപയാണ് അംഗങ്ങൾക്ക് പലിശ രഹിത വായ്പയായി സംഗമം വിതരണം ചെയ ്തത്.
വനിത കൂട്ടായ്മയുടെ ഒത്തൊരുമയുടെ ശക്തിയാണ് സംഗമം. ഇത് നിലവിൽ വരും മുമ്പ് ജീവിതത്തിലെ ഇത്തിരി വരുമാനങ്ങൾ കഴുത്തറപ്പൻ പലിശക്കാർക്ക് വേണ്ടി മാറ്റി വെേക്കണ്ട ദുരവസ്ഥയിലായിരുന്നു സ്ത്രീകളിലേറെയും. ഇത് മനസ്സിലാക്കിയ ഹിറാ മസ്ജിദ് കേന്ദ്രമായ വെമ്പല്ലൂർ വെൽഫെയർ സൊൈസറ്റി 2008 ൽ പലിശയുടെ ദുരിതം അനുഭവിക്കുന്നവരെ അതിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി.
പ്രദേശത്തെ സാമ്പത്തിക ശേഷിയുള്ളവരിൽ നിന്ന് കടം വാങ്ങുന്ന തുക പ്രയാസം അനുഭവിക്കുന്നവർക്ക് പലിശയില്ലാതെ നൽകുന്ന ‘പലിശരഹിത പരസ്പര സഹായ നിധി’ യായിരുന്നു തുടക്കം. 2015ൽ ‘സംഗമം’ കൂട്ടായ്മയിലേക്ക് വഴിതിരിഞ്ഞു. 10 മുതൽ 20 വരെ അംഗങ്ങൾ വരുന്ന അയൽ കൂട്ടായ്മകൾ എല്ലാ ആഴ്ചയും യോഗം ചേരുന്നു. പ്രദേശത്ത് 53ഒാളം അയൽകൂട്ടങ്ങളുണ്ട്.
ആയിരത്തിലേറെ വനിത അംഗങ്ങൾ. സംഘം വഴി സ്ത്രീകളെ പലിശയിൽ നിന്ന് മോചിപ്പിക്കാനായെന്ന് മാത്രമല്ല അവർക്കിടയിൽ സമ്പാദ്യശീലം വളർത്താനുമായി.
ഒാരോ സംഗമത്തിനും ഭാരവാഹികളുണ്ട്. ഒാണം പെരുന്നാൾ സുഹൃദ് സംഗമങ്ങൾ, പുതു വസ്ത്ര വിതരണം, കലാ കായിക വിനോദങ്ങൾ, പഠന -വിനോദ യാത്രകൾ, അവാർഡ് ദാനങ്ങൾ, ബോധവത്കരണ ക്ലാസുകൾ, ഫാമിലി കൗൺസലിങ്, ബാലോത്സവം എന്നിവ സംഘടിപ്പിക്കാറുണ്ട്. വിശേഷ ആഘോഷങ്ങളിൽ സംഘടിപ്പിക്കുന്ന ചന്തകളും വിപണന മേളകളും നടത്താറുണ്ട്. മികച്ച എൻ.ജി.ഒക്കുള്ള പുരസ്ക്കാരവും നേടിയിരുന്നു. സോന പ്രദീപ്, ഷഹബാനത്ത് യൂസഫ്, ഒാമന വിശ്വംഭരൻ, ലിഞ്ചു അജയൻ, നിഷിത സുലൈമാൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.