തിരുവനന്തപുരം: എഴുത്തുകാരൻ കമൽ സി.ചവറക്കെതിരെ അന്വഷണം നടത്തുന്നുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. പരാതികൾ ഉയർന്നതിനെ തുടർന്ന് പ്രസ്തുത കേസിലെ തുടർ നടപടികൾ നിർത്തിവെച്ചു. നിലവിൽ കമൽ സി. ചവറക്കെതിരെ യാതൊരു വിധ അന്വേഷണവും നടക്കുന്നില്ലെന്നും ബെഹ്റ പറഞ്ഞു.
നേരത്തെ വിവാദമായ തെൻറ പുസ്തകം പിൻവലിക്കുകയാണെന്ന് കമൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. നിരന്തരമായ ഭീഷണികൾ ഉയർന്നതിെൻറ സാഹചര്യത്തിലാണ് പുസ്തകം പിൻവലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേസ് പോലും എടുത്തിട്ടില്ലെന്ന് ഡി.ജി.പിയും ഭരണനേതാക്കളും പറഞ്ഞങ്കിലും നദീറിെൻറ കേസിൽ പോലീസെടുത്ത നിലപാട് കണ്ടതാണ്. വീട്ടിൽ ഇൻറലിജൻസ് കയറി ഇറങ്ങുകയും വീട്ടുകാരെ ഭയപെടുത്തുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഡി.ജി.പി രംഗത്തെത്തിയത്.
കമൽ സി. ചവറക്കെതിരായ നടപടി വൻതോതിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു. സംസ്ഥാനത്തിെൻറ വിവിധ കോണുകളിൽ നിന്ന് പിണറായി സർക്കാറിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നതിന് ഇത് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.