മലപ്പുറം: ഗൽവാൻ താഴ്വരയിലെ സൈനിക ഏറ്റുമുട്ടലിെൻറ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധമറിയിച്ച് മുസ്ലിം ലീഗ്. ലോക്സഭയിൽ മൂന്നംഗങ്ങളും രാജ്യസഭയിൽ ഒരംഗവുമുള്ള പാർട്ടിയാണ് ലീഗ്. എന്നിട്ടും ക്ഷണം ലഭിക്കാത്തത് പാർട്ടി നേതൃത്വത്തെ നിരാശപ്പെടുത്തിയിട്ടുണ്ട്. ലീഗിനെ കൂടാതെ മറ്റു ചില പാർട്ടികളെയും കേന്ദ്രം ഒഴിവാക്കി. കേന്ദ്ര വിവേചനത്തിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
യോഗത്തിലേക്ക് വിളിക്കാത്തത് അത്ഭുതകരമാണെന്നും നിരാശപ്പെടുത്തുന്ന തീരുമാനമാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടിയുടെയും പാർലമെൻറ് അംഗങ്ങളുടെയും പ്രതിഷേധം ഉത്തരവാദപ്പെട്ടവരെ അറിയിക്കാൻ തീരുമാനിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.