നിഷാമിന്‍റെ മാനസിക നിലക്ക് തകരാറില്ലെന്ന്​ മെഡിക്കല്‍ റിപ്പോർട്ട്​

കൊച്ചി: ചന്ദ്രബോസ് കൊലക്കേസി​ൽ ശിക്ഷിക്കപ്പെട്ട പ്രതി മുഹമ്മദ്​ നിഷാമി​​െൻറ മാനസികാരോഗ്യം തൃപ്​തികരമായ നിലയിലെന്ന്​ മെഡിക്കൽ ബോർഡി​​​െൻറ റിപ്പോർട്ട്​. മെഡിക്കൽ സംഘം ജയിലിലെത്തി നിഷാമിനെ പരിശോധിച്ചതിൽനിന്ന്​ പ്രഥമദൃഷ്​ട്യാ ​പ്രശ്​നങ്ങളുള്ളതായി തോന്നിയിട്ടില്ല. പുറത്തെ ആശുപത്രിയിലെത്തിച്ച്​ കൂടുതൽ പരിശോധനക്ക്​ വിധേയമാക്കാവുന്നതാണെന്നും​ മെഡിക്കൽ  റിപ്പോർട്ടിലുണ്ട്​.

ഇതിന്​ സർക്കാർ തയാറാണെന്നും കോടതിയിൽ വ്യക്​തമാക്കി. മെഡിക്കൽ റിപ്പോർട്ട്​ കോടതിയിൽ സമർപ്പിച്ചെങ്കിലും സത്യവാങ്​മൂലത്തിനൊപ്പം സമർപ്പിച്ചാൽ മതിയെന്ന നിർദേശത്തോടെ തിരികെ നൽകി. റിപ്പോർട്ടി​​െൻറ പകർപ്പ്​ ഹരജിക്കാരന്​ നൽകാനും കോടതി നിർദേശിച്ചു. തുടർന്ന്​ കേസ്​ തിങ്കളാഴ്​ച പരിഗണിക്കാൻ മാറ്റി.

നിഷാമി​​െൻറ മാനസിക ആരോഗ്യം തകരാറിലാണെന്നും വിദഗ്​ധ ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് ബന്ധുവായ പി.ഐ. അബ്​ദുല്‍ഖാദറാണ്​ ഹരജി സമര്‍പ്പിച്ചിട്ടുള്ളത്​. ജയിലില്‍ കാണാന്‍ പോയപ്പോള്‍ ബന്ധുവിനെ തിരിച്ചറിയാന്‍ പോലും നിഷാമിനായില്ലെന്നായിരുന്നു ഹരജിയിലെ വാദം.

രോഗ്യകാരണങ്ങളാല്‍ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ചികിത്സിക്കാൻ അനുവദിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. നിഷാമി​​െൻറ മാനസിക ആരോഗ്യനില സംബന്ധിച്ച് പരിശോധിച്ച്​ റി​േപ്പാർട്ട്​ നൽകാമെന്ന സർക്കാർ അറിയിച്ചതിനെ തുടർന്ന്​ കോടതി ഇതിന്​ നിർദേശിക്കുകയായിരുന്നു. 

Tags:    
News Summary - No Mental Problems Muhammed Nisham Medical Report-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.