കൊച്ചി: പണവും പണിയുമില്ലാതായതോടെ സംസ്ഥാനത്തെ മറുനാടന്‍ തൊഴിലാളികളില്‍ ഒരുവിഭാഗം സ്വന്തം നാട്ടിലേക്ക് തിരിച്ചുതുടങ്ങി. കാര്യങ്ങള്‍ സാധാരണഗതിയിലാകുമ്പോള്‍ തിരിച്ചത്തൊമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴത്തെ മടക്കം. നോട്ട് പ്രതിസന്ധിയത്തെുടര്‍ന്ന് നിര്‍മാണ മേഖലയിലും മറ്റുമുള്ള പല കമ്പനികളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെയാണ് പല തൊഴിലാളികളും നാട്ടിലേക്ക് മടങ്ങാനാരംഭിച്ചത്.
എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നാട്ടിലേക്കുള്ള ട്രെയിന്‍ ബുക്കുചെയ്യുന്ന മറുനാടന്‍ തൊഴിലാളികളുടെ നല്ല തിരക്കാണിപ്പോള്‍. എന്നാല്‍, ദീര്‍ഘദൂര ട്രെയിനുകളില്‍ അടുത്ത ഏതാനും ദിവസങ്ങളിലേക്ക് സീറ്റില്ലാത്ത സ്ഥിതിയുമാണ്. കേരളത്തില്‍ ഏറ്റവുമധികം മറുനാടന്‍ തൊഴിലാളികളുള്ളത് പശ്ചിമ ബംഗാള്‍, അസം, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ്. ഇവിടങ്ങളിലേക്കുള്ള ട്രെയിനുകളില്‍ സീറ്റ് ബുക്കുചെയ്യാനാണ് കനത്ത തിരക്ക് അനുഭവപ്പെടുന്നതും. കൊല്‍ക്കത്തയിലേക്കുള്ള ഗുവാഹതി, ഗുരുദേവ്, ഷാലിമാര്‍ തുടങ്ങിയ ട്രെയിനുകളിലൊന്നിലും സീറ്റില്ല. ഇവയില്‍ ഡിസംബര്‍ പകുതിവരെയുള്ള ഓരോ സര്‍വിസിലും വെയ്റ്റിങ് ലിസ്റ്റ് 200ന് മുകളിലാണ്. അസമിലെ ദിബ്രുഗഢിലേക്കുള്ള വിവേക് എക്സ്പ്രസിലും വരുന്നയാഴ്ചകളിലെ മുഴുവന്‍ സര്‍വിസിലും വെയ്റ്റിങ് ലിസ്റ്റ് 200നടുത്താണ്. പട്നയിലേക്കുള്ള പട്ന എക്സ്പ്രസിലും സ്ഥിതി മറിച്ചല്ല.
500, 1000 രൂപ നോട്ടുകള്‍ നിരോധിക്കുകയും ബാങ്കില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തതോടെ ഏറ്റവും വലിയ പ്രതിസന്ധിയിലായത് നിര്‍മാണ മേഖലയാണ്. ആഴ്ചയില്‍ 24,000 രൂപ മാത്രമാണ് പിന്‍വലിക്കാന്‍ അനുവദിച്ചിട്ടുള്ളത്. വിവാഹച്ചെലവിനും കറന്‍റ് അക്കൗണ്ടുള്ള വ്യാപാരികള്‍ക്കും അല്‍പം ചില ഇളവുകള്‍ നല്‍കിയെങ്കിലും നിര്‍മാണ മേഖലയെ പരിഗണിച്ചില്ല. ആഴ്ചയില്‍ അനുവദിച്ച പരിധിയാകട്ടെ ശമ്പളം കൊടുക്കാന്‍ പോലും തികയുന്നുമില്ല. ചെക്ക് മുഖേന കൂലി നല്‍കാനുമാവില്ല. ഈ സാഹചര്യത്തില്‍ പണി നിര്‍ത്തുകയല്ലാതെ നിര്‍വാഹമില്ളെന്ന് ബില്‍ഡര്‍മാര്‍ പറയുന്നു.
ഇതോടെ സബ് കോണ്‍ട്രാക്ടും ലേബര്‍ സപൈ്ളയുമൊക്കെ ഏറ്റെടുത്ത കമ്പനികള്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത അവധി നല്‍കുകയാണ്. പണിയില്ലാതെ മറുനാടന്‍ തൊഴിലാളികളെ ഇവിടെ താമസിപ്പിച്ചാല്‍ ചെലവേറും എന്നതിനാലാണ് അവധി നല്‍കുന്നത്. പ്രതിസന്ധി നീങ്ങുകയും പണമിടപാടുകള്‍ സാധാരണ നിലയിലാവുകയും ചെയ്യുമ്പോള്‍ വിവരമറിയിക്കാമെന്നും അപ്പോള്‍ എത്തിയാല്‍ മതിയെന്നും നിര്‍ദേശിച്ചാണ് മടക്കിഅയക്കുന്നത്. തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നത് ഇവിടെയുള്ള വ്യാപാരത്തെയും ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.