തിരുവനന്തപുരം: യു.ഡി.എഫിൽനിന്ന് ഒരു കക്ഷിയും എൽ.ഡി.എഫിലേക്ക് പോകില്ലെന്നും ആ വെള്ളം ഇടതുമുന്നണി വാങ്ങിെവച്ചാൽ മതിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിലെ ചില ഘടകകക്ഷികൾ എൽ.ഡി.എഫിലേക്ക് വരുമെന്ന കോടിയേരി ബാലകൃഷ്ണെൻറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇടതുമുന്നണിക്ക് വല്ലാത്ത വേവലാതിയാണ്. സ്വന്തം ശക്തിയിൽ വിശ്വാസമില്ലാതെ വരുമ്പോഴാണ് യു.ഡി.എഫിൽനിന്ന് ആരെയെങ്കിലും കിട്ടുമോയെന്ന് ചിന്തിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ എൽ.ഡി.എഫ് ജനങ്ങളെ സമീപിച്ചാൽ പാർലമെൻറ് തെരഞ്ഞെടുപ്പിെൻറ അനുഭവം ഉണ്ടാകുമെന്ന തിരിച്ചറിവാണ് ഇതിനു പിന്നിൽ. ഒറ്റക്കെട്ടായി പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിമാറ്റ സാധ്യത തള്ളി കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫും. ഇത്തരം പ്രചാരണം ശരിയല്ലെന്നും മുന്നണി മാറ്റത്തെക്കുറിച്ച് ആശങ്ക വേെണ്ടന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം പാർട്ടിക്ക് അർഹതപ്പെട്ടതാണ്. ഇക്കാര്യത്തിൽ കരാർ ഉണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞത് സ്വാഗതാർഹമാണ്. കരാർ പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.