തിരുവനന്തപുരം: യാത്രക്കാരുടെ കുറവുമൂലം നേരത്തെ പ്രഖ്യാപിച്ചിരുന്ന ശബരി സ്പെഷലുകളിൽ ഒമ്പത് ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ. ബുക്കിങ് കുറവാണെന്നാണ് കാരണമായി റെയിൽവേ വിശദീകരിക്കുന്നത്.
ഡിസംബർ 24, 25 തീയതികളിലെ രണ്ട് ട്രെയിനുകൾ ഇതിനോടകം റദ്ദാക്കിയിരുന്നു. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അനുവദിക്കുന്ന സ്പെഷൽ ട്രെയിനുകൾ റദ്ദാക്കുന്നത് അപൂർവമാണ്.
ജനുവരി 28: ഹൈദരാബാദ്-കോട്ടയം ഫെസ്റ്റിവൽ സ്പെഷൽ (07065)
ജനുവരി 29: കോട്ടയം-സെക്കന്ദരാബാദ് ഫെസ്റ്റിവൽ സ്പെഷൽ (07066)
ജനുവരി 27: കോട്ടയം-കാച്ചിഗുഡ ഫെസ്റ്റിവൽ സ്പെഷൽ (07170)
ജനുവരി 27: നരസാപൂർ-കൊല്ലം ഫെസ്റ്റിവൽ സ്പെഷൽ (07157)
ജനുവരി 29: കൊല്ലം-നരാസാപൂർ ഫെസ്റ്റിവൽ സ്പെഷൽ (07158)
ജനുവരി 31: മൗലാ അലി-കോട്ടയം ഫെസ്റ്റിവൽ സ്പെഷൽ (07167)
ഫെബ്രുവരി 1: കോട്ടയം-മൗലാ അലി ഫെസ്റ്റിവൽ സ്പെഷൽ (07168)
ജനുവരി 27: കൊല്ലം-മൗല അലി ഫെസ്റ്റിവൽ സ്പെഷൽ (07172)
ജനുവരി 26: കാച്ചിഗുഡ-കോട്ടയം ഫെസ്റ്റിവൽ സ്പെഷൽ (07169)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.