തലശ്ശേരി: പൊലീസ് ക്രൂരമായി പീഡിപ്പിച്ചാണ് ഫസൽ വധക്കേസിൽ ആർ.എസ്.എസ് പങ്ക് പറയിപ്പിച്ചതെന്ന വാർത്തസമ്മേളനത്തിലെ വാദത്തിന് വിരുദ്ധമായി പൊലീസ് പീഡിപ്പിച്ചിട്ടില്ലെന്ന് ആർ.എസ്.എസ് പ്രവർത്തകൻ പള്ളൂര്‍ ചെമ്പ്രയിലെ എമ്പ്രാൻറവിട സുബീഷ് എന്ന കുപ്പി സുബീഷ് നൽകിയ മൊഴി പുറത്ത്. പൊലീസുകാര്‍ രണ്ട് കാലുകളും വിടർത്തിവെച്ച് വേദനിപ്പിച്ചതല്ലാതെ മറ്റ് തരത്തില്‍ വേദനിപ്പിച്ചിട്ടില്ലെന്നാണ് സുബീഷ് കൂത്തുപറമ്പ് കോടതിക്ക് മൊഴി നല്‍കിയത്.
എന്‍.ഡി.എഫ് പ്രവര്‍ത്തകനായ പിലാക്കൂല്‍ ഒളിയിലെക്കണ്ടി മുഹമ്മദ് ഫസലിനെ (27) വെട്ടിക്കൊലപ്പെടുത്തിയത് താനുള്‍പ്പെടെയുള്ള സംഘമാണെന്ന് പൊലീസിന് മുന്നില്‍ വെളിപ്പെടുത്തല്‍ നടത്തിയ സുബീഷ് കഴിഞ്ഞ ദിവസം കണ്ണൂർ പ്രസ്ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് അന്വേഷണ സംഘം ക്രൂരമായി പീഡിപ്പിച്ചതായി ആരോപിച്ചിരുന്നത്. എന്നാൽ, ദേഹോപദ്രവമേല്പിച്ചിട്ടില്ലെന്നായിരുന്നു സുബീഷ് 2016 നവംബര്‍ 19ന് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നൽകിയത്. മൊഴിയുടെ സര്‍ട്ടിഫൈഡ് കോപ്പിയാണ് പുതിയ വിവാദമുണ്ടായ സാഹചര്യത്തിൽ പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.