ശബരിമല: ശ്രീലങ്കയിൽ നിന്ന് ശബരിമല ദർശനത്തിന് എത്തിയ 47 കാരി ശശികലയെ പൊലീസ് നിർബന്ധിച്ച് തരിച്ചയക്കുകയായ ിരുന്നെന്ന് ആരോപണം. യുവതിെക്കതിരെ മരക്കൂട്ടത്തു െവച്ച് പ്രതിഷേധമുണ്ടായതു കൊണ്ടാണ് തിരിച്ചയച്ചതെന്ന ാണ് പൊലീസ് പറഞ്ഞത്. എന്നാൽ തനിക്കെതിരെ എവിടെയും പ്രതിഷേധമുണ്ടായിട്ടില്ലെന്നും പൊലീസ് നിർബന്ധിച്ച് തിരിച്ചയക്കുകയായിരുന്നെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
താൻ അയ്യപ്പ വിശ്വാസിയാണ്. വ്രതമെടുത്ത് മാലയിട്ടാണ് വന്നത്. ഗർഭപാത്രം ശസ്ത്രക്രിയ ചെയ്ത് ഒഴിവാക്കിയിരുന്നു. അതിനാലാണ് വ്രതമെടുത്തത്. ശബരിമല ദർശനത്തിന് വേണ്ടി മാത്രമാണ് വന്നത്. അത് പൂർത്തിയാക്കാനായില്ല. എവിെടയും പ്രതിഷേധമുണ്ടായിരുന്നില്ല. എന്നിട്ടും പൊലീസ് ശരംകുത്തിയിൽ വെച്ച് തന്നോട് തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. ഭർത്താവും മകനും ദർശനം നടത്തി. ദർശനം പൂർത്തിയാക്കുന്ന കാര്യം അയ്യപ്പൻ തീരുമാനിക്കും - ശശികല പറഞ്ഞു.
തെൻറ കാര്യങ്ങളെല്ലാം പമ്പയിൽ പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചതാണ്. പൊലീസ് അനുമതി നൽകിയ ശേഷമാണ് മലകയറിയതെന്നും യുവതി വ്യക്തമാക്കി. എന്നാൽ മരക്കൂട്ടത്ത് വെച്ച് പ്രതിഷേധ സാധ്യത കണ്ടാണ് യുവതിയെ മടക്കി അയച്ചതെന്ന ഒഴുക്കൻ മറുപടി മാത്രമാണ് പൊലീസ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.