തൃശൂര്‍: ഇതരസംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും എത്തുന്നവരെ നിരീക്ഷണത്തിലാക്കാനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ണ പരാജയമാണെന്ന് അനിൽ അക്കര എം.എൽ.എ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ജില്ലയിലെ 40 പഞ്ചായത്തിൽ ഇൻസ്റ്റിറ്റ്യൂഷനല്‍ ക്വാറൻറീനുള്ള കേന്ദ്രമില്ല. ഒന്നരലക്ഷം കിടക്കകള്‍ ജില്ലയില്‍ സജ്ജമാക്കിയെന്ന് അവകാശപ്പെടുമ്പോള്‍ ചാലക്കുടിയിലെ കേന്ദ്രത്തില്‍ ഒരുഹാളിലാണ് ക്വാറൻറീൻ ഒരുക്കിയിരിക്കുന്നത്. കിടക്കവിരിയോ തലയണയോ അവിടെ ഇല്ലെന്ന് ആളുകള്‍ പരാതിപ്പെടുന്നുണ്ട്.
സൗകര്യങ്ങള്‍ ഇല്ലാത്തതിെൻറ പേരില്‍ പലസ്ഥലങ്ങളിലും ആളുകള്‍ പ്രതിഷേധിക്കുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ജില്ലയില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള മന്ത്രി എ.സി. മൊയ്തീന് തെൻറ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു. കഴിഞ്ഞദിവസത്തെ അവലോകനയോഗത്തില്‍ എം.പിമാരെ ഒഴിവാക്കിയത് പാളിച്ചകള്‍ ചൂണ്ടിക്കാണിക്കുമെന്നതിനാലാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ക്വാറൻറീന് കേന്ദ്രങ്ങള്‍ സജ്ജീകരിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
ഇതിനാവശ്യമായ പണം എവിടെനിന്ന് കണ്ടെത്തുമെന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വ്യക്തതയില്ല. ക്വാറൻറീൻ സംവിധാനങ്ങള്‍ ഒരുക്കാനുള്ള ഫണ്ട് കേന്ദ്ര–സംസ്ഥാന സര്‍ക്കാറുകള്‍ ഒരുക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.