ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ മരിച്ച കർഷകരുടെ കണക്ക് കൈവശമില്ലെന്ന് കേന്ദ്രസർക്കാർ. ലോക്സഭയിൽ വെള്ളിയാഴ്ച കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമറാണ് മരിച്ച കർഷകരുടെ വിവരങ്ങളില്ലെന്ന് അറിയിച്ചത്.
എന്നാൽ, പഞ്ചാബിൽ മാത്രം 220 പേർ മരിച്ചിട്ടുണ്ടെന്ന് പഞ്ചാബ് സർക്കാർ വ്യക്തമാക്കി. കൂടുതൽ മരണങ്ങൾ പരിശോധിച്ചുവരുകയാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കായി ഇതുവരെ 10.86 കോടി രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും പഞ്ചാബ് സർക്കാർ പറയുന്നു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയാണ് പഞ്ചാബ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, പ്രതിഷേധത്തിനിടെ 400 കർഷകർ മരിച്ചുവെന്ന് സംയുക്ത സമരസമിതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.