പാലക്കാട്: ‘റെഡ് ആർമി’ എന്ന ഫേസ്ബുക്ക് പേജുമായി തനിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് സി.പി.എം നേതാവ് പി. ജയരാജൻ. പാർട്ടിയുടെ നവമാധ്യമങ്ങളുമായി മാത്രമാണ് തനിക്ക് ബന്ധമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റെഡ് ആർമി തന്റെ പേരിലാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. പി.ജെ ആര്‍മി എന്ന ഗ്രൂപ്പുമായി തനിക്ക് ബന്ധമുണ്ടെന്നായിരുന്നു നേരത്തേയുള്ള പ്രചാരണം. പി.ജെ ആര്‍മിയും ഞാനും തമ്മിൽ ബന്ധമില്ലെന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ടു. അതിനാലാണ് പുതിയ പ്രചാരണം ആരംഭിച്ചത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ പല ശ്രമങ്ങളും നടക്കുന്നുണ്ട്.
പാര്‍ട്ടിയുടെ കരുത്തിനെ ശരിയായി മനസ്സിലാക്കാതെ ചില വലതുപക്ഷ മാധ്യമങ്ങൾ പാര്‍ട്ടി അനുഭാവികള്‍ക്കിടയിലും മറ്റും ആശയക്കുഴപ്പമുണ്ടാക്കാന്‍ ബോധപൂര്‍വം വ്യാജവാര്‍ത്തകള്‍ പടച്ചുവിടുകയാണ്. പെയ്ഡ് ന്യൂസാണിവ. ഇത്തരം വാര്‍ത്തകള്‍ ഓരോന്നിനോടും പ്രതികരിക്കേണ്ട കാര്യമില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.