തിരുവനന്തപുരം: തസ്തികമാറ്റത്തിന് സംവരണവ്യവസ്ഥ ബാധകമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എ.എസിലെ സംവരണ നിഷേധം സംബന്ധിച്ച ടി.എ അഹമ്മദ് കബീറിെൻറ ശ്രദ്ധ ക്ഷണിക്കലിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് ചട്ടങ്ങൾ അനുസരിച്ച് നേരിട്ടും തസ്തിക മാറ്റം മുഖേനയും മാത്രമാണ് നിയമനം നടക്കുക. നേരിട്ടുള്ള നിയമനങ്ങൾക്ക് പൊതു സംവരണ തത്ത്വങ്ങൾ ബാധകമാണ്. എന്നാൽ പി.എസ്.സി വഴി തസ്തികമാറ്റ നിയമനം നടത്തുന്ന വിവിധ വകുപ്പുകളുടെ മാതൃകയിലാണ് കെ.എ.എസിലെ തസ്തികമാറ്റ നിയമനവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ഇവിടെ സംവരണം ബാധകമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തസ്തിക മാറ്റപ്രകാരമുള്ള നിയമനങ്ങളിലും സംവരണം വേണമെന്ന പട്ടികജാതി-പട്ടികവര്‍ഗക്ഷേമ കമ്മീഷെൻറയും സംസ്ഥാന ന്യൂനപക്ഷ കമ്മീഷെൻറയും നിർദേശം അഡ്വക്കേറ്റ് ജനറലിെൻറ നിയമോപദേശ പ്രകാരം നടപ്പിലാക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. അതേസമയം, എസ്.സി-എസ്.ടി വിഭാഗങ്ങൾക്ക് പ്രാതിനിധ്യത്തില്‍ കുറവുണ്ടെങ്കിൽ അത് നികത്തുന്നതിന് സ്‌പെഷ്യല്‍ റിക്രൂട്ട്മെൻറ് നടത്താന്‍ നിലവില്‍ സംവിധാനമുണ്ട്. ഇത് കെ.എ.എസിനും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധിയും കേന്ദ്ര സർക്കാറിെൻറ കത്തും സ്ഥാനക്കയറ്റത്തെ കുറിച്ചാണ്. കേന്ദ്ര സർക്കാറിലെ ഉദ്യോഗക്കയറ്റങ്ങള്‍ക്ക് സിവില്‍ അപ്പീലിന്മേലുള്ള വ്യവഹാരങ്ങള്‍ തടസ്സമല്ലെന്നും നിയമപ്രകാരമുള്ള സ്ഥാനക്കയറ്റം നല്‍കാമെന്നുമാണ് സുപ്രീംകോടതി ഉത്തരവ്. നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പേഴ്‌സണല്‍ മന്ത്രാലയത്തിെൻറ കത്തിൽ പരാമര്‍ശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംവരണ നിഷേധം പുനഃപരിശോധിച്ച് എല്ലാ ധാരകളിലും സംവരണം നൽകണമെന്നും തസ്തികമാറ്റത്തിന് സംവരണം വേണ്ടെന്ന എ.ജിയുടെ നിയമോപദേശം തള്ളിക്കളയണമെന്നും ടി.എ അഹമ്മദ് കബീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.