മലപ്പുറം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഖ്യം വേണ്ടെന്നാണ് യൂത്ത് ലീഗ് നിലപാടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ വീട്ടിൽ ചേർന്ന യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഫിറോസ്.
ശിഹാബ് തങ്ങളുടെ കാലം തൊട്ടുതന്നെ മുസ്ലിം ലീഗ് നിലപാടും ഇതു തന്നെയാണ്. രാഷ്ട്രീയ വിജയത്തിനായി ആശയത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഫിറോസ് പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ യൂത്ത് ലീഗിന് അർഹമായ പ്രാതിനിധ്യം വേണമെന്ന് ലീഗ് നേതൃത്വത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ആവശ്യപ്പെട്ട് ലീഗ് നേതൃത്വം ഇറക്കിയ സർകുലറിൽ ഇക്കാര്യം പറഞ്ഞത് ശുഭസൂചനയാണ്.
നിയമസഭ തെരഞ്ഞെടുപ്പിലും യൂത്ത് ലീഗിെൻറ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫിറോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.