കൊച്ചി: ശബരിമല തന്ത്രിക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി മന്ത്രി ജി. സുധാകരൻ. ത ന്ത്രി ജാതിപ്പിശാചിെൻറ പ്രതീകമാണെന്നും ബ്രാഹ്മണനല്ല, ബ്രാഹ്മണരാക്ഷസനാണെന്നും അദ ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്ത്രിയെ മാറ്റേണ്ടത് സർക്കാറല്ല, ദേവസ്വം ബോ ർഡാണെന്നും സുധാകരൻ വ്യക്തമാക്കി.
യുവതിപ്രവേശനത്തിെൻറ പേരിൽ നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടിയെക്കുറിച്ച ചോദ്യത്തോടാണ് മന്ത്രി രൂക്ഷഭാഷയിൽ പ്രതികരിച്ചത്. ബ്രാഹ്മണൻ രാക്ഷസനായാൽ ഭീകരനാകും. തന്ത്രിയുടേത് രാക്ഷസീയ ഹൃദയമാണ്. അയ്യപ്പനോട് അദ്ദേഹത്തിന് ബഹുമാനമോ കൂറോ ഇല്ല. അയ്യപ്പെൻറ കൃപകൊണ്ടാണ് അന്നംകഴിക്കുന്നത് എന്നെങ്കിലും ഒാർക്കണമായിരുന്നു.
നടയടച്ച് തെൻറ പാട്ടിന് പോകുമെന്നാണ് തന്ത്രി പറയുന്നത്. പൂട്ടിയിട്ട് പോയാൽ അയ്യപ്പനെ ആരുനോക്കും? മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ നോക്കാനാകുമോ? എന്നാൽ, രാജിവെച്ച് പോകുമെന്ന് പറയുന്നില്ല. സ്ഥാനവും താക്കോലും നഷ്ടപ്പെടരുത്; അതാണ് കാര്യം.
തന്ത്രിയിൽനിന്നാണ് അയ്യപ്പനിലേക്ക് ദൈവികശക്തി പ്രവഹിക്കുന്നതെന്നാണ് പറയുന്നത്. ഇദ്ദേഹത്തിൽനിന്ന് എന്ത് ദൈവികശക്തി പ്രവഹിക്കാൻ? ഒരു സഹോദരിയെ മ്ലേച്ഛയായി കരുതി ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യത്വമില്ലാത്തയാളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.