തിരുവനന്തപുരം: ആരാധനാലയങ്ങളിലും പ്രാർഥന യോഗങ്ങളിലും ഉത്സവപ്പറമ്പുകളിലും മതചടങ്ങുകളിലും ഉച്ചഭാഷിണിയും വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നത് വ്യവസ്ഥാനുസൃതമായിട്ടാണോയെന്ന് ഉറപ്പുവരുത്താൻ പൊലീസിന് നിർദേശം. ഇക്കാര്യങ്ങൾ പരിശോധിക്കണമെന്ന് നേരത്തേ ബാലാവകാശ കമീഷൻ സർക്കാറിന് നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് നിർദേശം നൽകിയത്.
നിലവിൽ ശബ്ദമലിനീകരണം സംബന്ധിച്ച് നിയമങ്ങളും കോടതി ഉത്തരവുകളും ഉണ്ടെങ്കിലും പലയിടത്തും പാലിക്കപ്പെടുന്നില്ല. ഉച്ചഭാഷിണികൾ, മൈക്രോഫോണുകൾ, മറ്റ് വാദ്യോപകരണങ്ങൾ എന്നിവ അമിത ശബ്ദത്തിൽ ഉപയോഗിക്കുന്നത് കുട്ടികൾ, രോഗികൾ, വയോധികർ, രോഗാവസ്ഥയിലുള്ളവർ തുടങ്ങിയവർക്ക് ആരോഗ്യഭീഷണിയും അപകടവുമുണ്ടാക്കാറുണ്ട്. ആ സാഹചര്യത്തിൽ 2000 ത്തിലെ ശബ്ദമലിനീകരണം (ക്രമീകരണവും നിയന്ത്രണവും) ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് ഉത്തരവിൽ നിർദേശിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.