കോഴിക്കോട്: ബി.ജെ.പി കേന്ദ്ര-സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് മുതിർന്ന നേതാവ് സി. കെ പത്മനാഭന്‍. ഉത്തരേന്ത്യയില്‍ പയറ്റിത്തെളിഞ്ഞ തന്ത്രങ്ങള്‍ കേരളത്തിലും നടപ്പാകുമെന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെതിരെ സി.കെ പത്മനാഭൻ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. സംസ്ഥാന പ്രസിഡന്റ് രണ്ടിടങ്ങളിൽ മത്സരിക്കുന്നത് കണ്ടിട്ടില്ല. ഉത്തരേന്ത്യൻ മോഡൽ ഹെലിക്കോപ്റ്റർ രാഷ്ട്രീയം കേരളത്തിൽ ചെലവാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനക്കൂട്ടത്തെ കണ്ട് പ്രസ്താവന നടത്തുന്ന നേതൃത്വങ്ങൾക്ക് പൊതുബോധം കണക്കിലെടുക്കാൻ ആകുന്നില്ല. ശബരിമല വിഷയം വേണ്ടത്ര ക്ലച്ച് പിടിച്ചില്ല. കേരള ജനത വിശ്വാസം മാത്രമല്ല കണക്കാക്കുന്നത്. കേരളരാഷ്ട്രീയത്തിന്‍റെ മർമ്മം മനസിലാക്കുന്നതിൽ പാര്‍ട്ടി പരാജയപ്പെട്ടു.
ബി.ജെ.പിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ പാളിച്ചകൾ പുറത്തു വന്നു. ബി.ജെ.പിക്കുണ്ടായത് തിരിച്ചടി തന്നെയാണ്. പരാജയത്തിന്‍റെ കാര്യകാരണങ്ങൾ കണ്ടെത്തണം. ബിജെപി സംസ്ഥാന നേതൃത്വം തിരുത്താന്‍ തയ്യാറാവണം. ഇല്ലെങ്കില്‍ ബി.ജെ.പിക്ക് കേരളത്തില്‍ വളര്‍ച്ചയുണ്ടാകില്ലെന്നും സി.കെ.പ്മനാഭൻ അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് വിജയത്തിൽ പിണറായിയുടെ വ്യക്തിപ്രഭാവമാണ് കണ്ടത്. പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യം, സമീപനത്തിലെ ഉറച്ചനിലപാടുകള്‍, ഇതെല്ലാം തന്നെ അംഗീകരിക്കുന്ന വലിയ വിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ടെന്ന് ജനവിധിയില്‍ നിന്നു മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.