കൊടിക്കുന്നിൽ സുരേഷിന്‍റെ സ്പീക്കർ സ്ഥാനാർഥിത്വം; തങ്ങളോട് ചോദിച്ചില്ലെന്ന് തൃണമൂൽ

ന്യൂഡൽഹി: ലോക്സഭ സ്പീക്കർ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിലേക്ക് കൊടിക്കുന്നിൽ സുരേഷിനെ ഇൻഡ്യ സഖ്യത്തിന്‍റെ സ്ഥാനാർഥിയാക്കിയതിനെതിരെ തൃണമൂൽ കോൺഗ്രസ്. പ്രതിപക്ഷത്തിന്‍റെ തീരുമാനത്തെക്കുറിച്ച് പാർട്ടിയുമായി ആലോചിച്ചിട്ടില്ലെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെ സ്പീക്കർ തെരഞ്ഞെടുപ്പിനായി കൊടിക്കുന്നിൽ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ, ഒപ്പിട്ട ഇൻഡ്യ മുന്നണിയിലെ പാർട്ടികളിൽ തൃണമൂൽ കോൺഗ്രസ് ഉണ്ടായിരുന്നില്ല. ഇതോടെയാണ് എതിർപ്പ് പുറത്തുവന്നത്.

ഞങ്ങളെ ആരും ബന്ധപ്പെട്ടിട്ടില്ല, ചർച്ചകളൊന്നും നടന്നിട്ടില്ല, നിർഭാഗ്യവശാൽ ഇത് ഏകപക്ഷീയമായ തീരുമാനമാണ് -തൃണമൂൽ എം.പി അഭിഷേക് ബാനർജി പ്രതികരിച്ചു.

എന്നാൽ, സമയപരിധി അവസാനിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് എടുത്ത തീരുമാനമാണെന്നാണ് കോൺഗ്രസ് വിശദീകരിക്കുന്നത്. 

Tags:    
News Summary - Not consulted over INDIA bloc’s nominee for Lok Sabha Speaker says TMC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.