കോട്ടയം: േലാക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ജോസ് കെ. മാണി എം.പിയുടെ ഭാര്യ നിഷ ജോസ് െക. മാണി. ക ോട്ടയം സീറ്റിൽ നിഷ മത്സരിക്കുമെന്ന പ്രചാരണം ശക്തമായിരിക്കെയാണ് ഇൗ പ്രതികരണം. മത്സരിക്കാൻ പാര്‍ട്ടിയില് ചുണക്കുട്ടന്മാര്‍ ഏറെയുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിക്കുമെന്ന രീതിയില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.
തെൻറ പ്രവര്‍ത്തന മേഖല സാമൂഹിക സേവനമാണ്. അതിനു രാഷ്ട്രീയം മാത്രമല്ല ഉള്ളത്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ എന്നും അണികള്‍ക്കൊപ്പമുണ്ടാകും. ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും പിന്തുണയുണ്ടാകുമെന്ന് ഉറപ്പാണ്. പക്ഷേ, രാഷ്ട്രീയ രംഗത്തേക്ക് ഇല്ല. കോട്ടയത്ത് ആരാകും സ്ഥാനാർഥിയെന്നതെല്ലാം തീരുമാനിക്കുന്നതിനു പാര്‍ട്ടി നേതൃത്വമുണ്ടെന്നും നിഷ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.