തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമനടപടി കർശനമാക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ല പൊലീസ് മേധാവികൾക്കും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും നിർദേശം നൽകി. മാസ്ക് ധരിക്കാത്തവർക്ക് 200 രൂപയാണ് പിഴ. കുറ്റം ആവർത്തിച്ചാൽ 5000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം.
വിവിധ വ്യക്തികളും സംഘടനകളും പൊലീസിന് കൈമാറിയ മാസ്കുകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്യും. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ വഴിയരികിൽ മാസ്കുകൾ വിൽപന നടത്തുന്നത് നിരുത്സാഹപ്പെടുത്താനും സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടു.
വിൽപനക്കുള്ള മാസ്കുകൾ അണുവിമുക്തമാക്കിയ പാക്കറ്റുകളിലാണ് സൂക്ഷിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.