ന്യൂഡൽഹി: പാലോളി കമ്മിറ്റി ശിപാർയെ തുടർന്ന് മുസ്ലിം ഉന്നമനത്തിന് കേരളത്തിൽ ആവിഷ്ക്കരിച്ച ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച പുതിയ ഹരജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നോട്ടീസ് അയച്ചു. ആലുവ സ്വദേശി വി.എം. അൻവർ സാദത്ത് സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്. സംസ്ഥാന സർക്കാറിന്‍റെ അപ്പീൽ അടക്കം ഇതുമായി ബന്ധപ്പെട്ട ഹരജികൾക്കൊപ്പം പുതിയ ഹരജിയും പരിഗണിക്കും.
ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80 ശതമാനം മുസ്ലിംകൾക്കും, 20 ശതമാനം ക്രിസ്ത്യാനികൾക്കും എന്ന അനുപാതം റദ്ദാക്കിയ ഹൈകോടതി ജനസംഖ്യാനുപാതികമായി നൽകണമെന്നും നിർദേശിച്ചിരുന്നു. ഹൈകോടതി വിധി നടപ്പാക്കി അനുപാതത്തിൽ വ്യത്യാസം വരുത്തിയത് വൻ പ്രതിഷേധത്തിനിടയാക്കിയപ്പോഴാണ് സംസ്ഥാന സർക്കാർ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം ഹൈകോടതി വിധി സ്‌റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.