കൊച്ചി: ജോലി നഷ്ടപ്പെട്ട് കാലിക്കീശയുമായി റിയാദിൽനിന്ന് തിരിച്ചെത്തിയ ദിവസം നൗഷ ാദിന് ഇന്നും നൊമ്പരമുള്ള ഒാർമയാണ്. ‘‘വട്ടപ്പൂജ്യമായിരുന്നിടത്തുനിന്നാണ് ഞാൻ വഴി യോര കച്ചവടത്തിലൂടെ കരകയറിയത്. മകളുടെ വിവാഹം നടത്തിയതും അല്ലലില്ലാത്ത ജീവിതം ത ിരിച്ചുപിടിച്ചതും അങ്ങനെതന്നെ. വിൽക്കാൻ വെച്ചിരുന്ന തുണിത്തരങ്ങൾ ദുരിതബാധിതർ ക്ക് ചാക്കിലാക്കി കൊടുക്കുമ്പോൾ അക്കാലമായിരുന്നു എെൻറ ഉള്ളിൽ. കൊടുത്തതിെൻറ പേരിൽ എനിക്കൊരു ബുദ്ധിമുട്ടുമില്ല. പെരുന്നാൾ കച്ചവടത്തിെൻറ തുക മുഴുവൻ കൊടുത്തു. ഇനിയും കൊടുക്കണം, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സജീവമായി ഇറങ്ങണം’’ - താൻ ചെയ്തത് ഒരു സ്വാഭാവിക പ്രവൃത്തി മാത്രമെന്ന ഭാവത്തിൽ നൗഷാദ് പറഞ്ഞു. ത്യാഗമാണ് ബലിപെരുന്നാളിെൻറ സന്ദേശമെന്ന് പ്രവൃത്തിയിലൂെട തെളിയിച്ച നൗഷാദിെൻറ മനസ്സിനെ നാട് െനഞ്ചേറ്റുകയാണ്.
എറണാകുളം ബ്രോഡ് വേയിൽ ദുരിതാശ്വാസത്തിന് സാമഗ്രികൾ തേടിയിറങ്ങിയ സന്നദ്ധപ്രവർത്തകരെ ഗോഡൗണിലേക്ക് കൂട്ടിക്കൊണ്ടുപോയി ചാക്കുകൾ നിറയെ തുണിത്തരങ്ങൾ നൽകിയ നൗഷാദിനെ നടൻ രാജേഷ് ശർമ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട ദൃശ്യങ്ങളിലൂടെയാണ് നാട് അറിഞ്ഞത്. ചെറിയ ഗോഡൗണിൽ ഒന്നും ബാക്കിവെക്കുന്നില്ലെന്ന് പറഞ്ഞ് ചാക്ക് നിറച്ച അദ്ദേഹത്തിന് ബലിപെരുന്നാൾ നിലക്കാത്ത സ്നേഹാശംസകളുടേതായിരുന്നു.
മൊബൈൽ ഫോൺ ഇടതടവില്ലാതെ ശബ്ദിച്ചുകൊണ്ടിരുന്നു. മമ്മൂട്ടിയും ജയസൂര്യയും കലക്ടറുമടക്കം പ്രമുഖർ വിളിച്ച് അഭിനന്ദിച്ചു. ഒന്നു േചർത്തുപിടിച്ചോട്ടെയെന്ന ചോദ്യവുമായി ചെറിയ നടപ്പുവഴി കടന്ന് നൗഷാദിെൻറ മാലിപ്പുറത്തെ വീട്ടിലേക്കെത്തിയത് നൂറുകണക്കിന് പേർ. എല്ലാവരോടും ഒറ്റ മറുപടി: ‘‘പ്രശസ്തിക്ക് വേണ്ടിയല്ല, പടച്ചവനെ മുൻനിർത്തിയാണ് ഇത് ചെയ്തത്’’. ദുബൈ സന്ദർശിക്കാനുള്ള ക്ഷണവും നൗഷാദ് നിരസിച്ചു. മുമ്പും പലതവണ ഇത്തരം കാര്യങ്ങൾ ചെയ്തിട്ടുള്ള ആളാണ് നൗഷാദെന്ന് ഭാര്യ നിസ സാക്ഷ്യപ്പെടുത്തുന്നു. ഫർസാന, ഫഹദ് എന്നിവരാണ് മക്കൾ.
നൗഷാദിെൻറ നന്മക്ക് ഡാവിഞ്ചിയുടെ ആദരം
കൊടുങ്ങല്ലൂർ: വിൽപനക്ക് സൂക്ഷിച്ച വസ്ത്രമെല്ലാം പ്രളയബാധിതർക്ക് വാരിക്കോരി നൽകി നാടിെൻറ സ്നേഹാദരം ഏറ്റുവാങ്ങിയ മാലിപ്പുറം സ്വദേശി നൗഷാദിന് ശിൽപിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷിെൻറ സവിേശഷ ആദരം. സ്വന്തം വീടും പരിസരവും വെള്ളം കയറി ചളി നിറഞ്ഞ് കിടക്കുന്നതിനിടെയായിരുന്നു സുരേഷ്, താനും ഭാര്യയും മക്കളും ഉപയോഗിക്കുന്ന വസ്ത്രങ്ങൾ കൊണ്ട് വീടിനകത്ത് നൗഷാദ് എന്ന നന്മമരം രൂപപ്പെടുത്തിയത്. നിലത്ത് 12 അടി വലുപ്പത്തിലാണ് രചന.
തെൻറ വീട്ടിലെ ചെളിയും ചവറും വൃത്തിയാക്കുന്ന സമയത്താണ് നൗഷാദിെൻറ നന്മക്ക് ആദരമായി ചിത്രം വരക്കണമെന്നു തോന്നിയതെന്ന് സുരേഷ് പറഞ്ഞു. സ്വന്തം സമ്പാദ്യമായ തുണി ദാനം ചെയ്ത അദ്ദേഹത്തിെൻറ നല്ല മനസ്സിന് തുണി തന്നെയല്ലേ ഉചിതമായ മാധ്യമം, സുരേഷ് േഫസ് ബുക്കി, എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.