തൃശൂർ: ലോക്ഡൗൺ കഴിഞ്ഞാൽ തിരിച്ചെത്തുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കാൻ വേണ്ട സൗകര്യങ്ങളൊരുക്കാൻ ജില്ല ഭര ണകൂടത്തിെൻറ ഒരുക്കം സജീവം. ജില്ലയിൽ തിരിച്ചെത്താൻ സാധ്യതയുള്ള പ്രവാസികളുടെ എണ്ണം കണക്കാക്കാൻ വിവരശേഖരണം ത ുടങ്ങി. ഇവരെ താമസിപ്പിക്കാൻ കോവിഡ് കെയർ സെൻററുകൾ ഒരുക്കുന്നതിനുള്ള പ്രവർത്തനവും അവസാനഘട്ടത്തിലാണ്.
ജില ്ലയിലെ പ്രവാസികളുടെ സമഗ്ര വിവരശേഖരണം വാർഡുതലത്തിൽ രൂപവത്കരിച്ച റാപ്പിഡ് റെസ്‌പോൺസ് ടീമുകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് പോയവരുടെ കൃത്യമായ കണക്ക് ശേഖരിക്കും. ഇതിൽ ലോക്ഡൗണിനുശേഷം തിരിച്ചെത്തുന്നവരുടെ കണക്കെടുപ്പ് പ്രത്യേകം നടത്തും. തിരിച്ചെത്തുന്ന പ്രവാസികൾക്ക് സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിന് സൗകര്യമുണ്ടോ എന്നും പരിശോധിക്കും. കണക്കെടുപ്പുകൾ ഏപ്രിൽ 26ന് പൂർത്തിയാക്കി ജില്ലതലത്തിൽ ക്രോഡീകരിക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും അതിർത്തിക്കുള്ളിൽ തിരിച്ചെത്തുന്ന പ്രവാസികളുടെ എണ്ണം ഇപ്രകാരം തിട്ടപ്പെടുത്തും.മടങ്ങിയെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ ആരോഗ്യപരിശോധന നടത്തും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ അവരവരുടെ വീടുകളിൽ താമസിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ശുചിമുറി സൗകര്യത്തോട് കൂടിയ കിടപ്പുമുറി വീട്ടിലുള്ളവരെ അവരവരുടെ വീടുകളിൽതന്നെ നിരീക്ഷണത്തിലാക്കും.
സ്വന്തം വീടുകളിൽ ക്വാറൻറീൻ സൗകര്യം ഇല്ലാത്തവരെ ജില്ല ഭരണകൂടം ഒരുക്കിയ കോവിഡ് കെയർ സെൻററുകളിൽ പാർപ്പിക്കും. അസുഖ ബാധിതർ, ഗർഭിണികൾ, വയോജനങ്ങൾ, കുട്ടികൾ എന്നിവരുള്ള വീടുകളിൽ പ്രവാസികളെ താമസിപ്പിക്കില്ല. ഇവരെയും കെയർ സെൻററുകളിലേക്ക് മാറ്റും. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ കെയർ സെൻററുകളിൽ പ്രത്യേകം നിരീക്ഷിക്കും. വീടുകളിലേക്ക് പോകാതെ സ്വന്തം ചെലവിൽ പുറത്തു താമസിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നവർക്ക് പണം നൽകി താമസിക്കുന്നതിനുള്ള സൗകര്യവും ഉറപ്പുവരുത്തും. 35 ഓളം റിസോർട്ടുകൾ ഇതിനായി ഒരുക്കും. കോവിഡ് കെയർ സെൻററുകൾ ഒരുക്കുന്ന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഗുരുവായൂർ, തൃശൂർ, മുരിങ്ങൂർ തുടങ്ങിയ വിവിധ പ്രദേശങ്ങളിലായി 4000 ഓളം നിരീക്ഷണ മുറികൾ ഒരുക്കുന്നതിനുള്ള തയാറെടുപ്പ് പുരോഗമിക്കുകയാണ്. അടുത്ത ആഴ്ചയോടെ പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കുമെന്ന് കലക്ടർ എസ്. ഷാനവാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.