കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യ ബീന മുഖ്യമന്ത്രിക്ക് പരാതി നൽകി. നഗര സഭാ ചെയർപേഴ്സനെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ആത്മഹത്യാപ്രേര ണക്കുറ്റം ഇവർക്കെതിരെ ചുമത്തണമെന്നും ബീന ആവശ്യപ്പെടുന്നു.
താൻ ഇവിടെയുള്ളിടത്തോളം കൺവെൻഷൻ സെൻററിന് അനുമതി ലഭിക്കില്ലെന്ന് ആന്തൂർ നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യാമള തറപ്പിച്ചു പറഞ്ഞതായി ബീന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൺവെൻഷൻ സെൻററിെൻറ ലൈസൻസിന് വേണ്ടി പാർട്ടിയിലെ ഉയർന്ന നേതാക്കളെ സമീപിച്ചതിനെ തുടർന്ന് അവർ ഇടപെട്ടിരുന്നു. ഇനിയുള്ള കാര്യങ്ങളും ഉന്നതനേതാക്കളോട് പറഞ്ഞ് നടത്തിക്കോളൂ എന്ന വാശിയിലായിരുന്നു ചെയർപേഴ്സനെന്നും ബീന പറഞ്ഞിരുന്നു.
അതേസമയം, ആന്തൂർ നഗരസഭ ചെയർപേഴ്സൺ ശ്യാമളക്കെതിരെ സി.പി.എം നടപടിക്കൊരുങ്ങുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ജനവികാരം കണക്കിലെടുക്കാതെ മുന്നോട്ട് പോകാനാവില്ലെന്നാണ് സി.പി.എം വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.