കോട്ടയം: തേദ്ദശ തെരഞ്ഞെടുപ്പിൽ എൻ.എസ്.എസിെൻറയും ക്രൈസ്തവ സഭകളുടെയും നിലപാടുകൾ മധ്യകേരളത്തിൽ നിർണായകമായേക്കും. എൻ.എസ്.എസ് രാഷ്ട്രീയനിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും മുൻ നിലപാടുകളിൽ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. വിവിധ വിഷയങ്ങളിൽ സഭയുടെ നിലപാട് ദിവസങ്ങൾക്കുമുമ്പ് ചങ്ങനാശ്ശേരി രൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം വ്യക്തമാക്കിയിരുന്നു. മുസ്ലിം ലീഗിനെതിരെയായിരുന്നു വിമർശനമേറെയും. വെൽെഫയർ പാർട്ടി-യു.ഡി.എഫ് ബാന്ധവവും സാമ്പത്തികസംവരണ വിഷയത്തിൽ ലീഗിെൻറ നിലപാടുമാണ് സഭയെ ചൊടിപ്പിച്ചത്.
ഇടതുസർക്കാറിെൻറ വിദ്യാഭ്യാസ-കാർഷിക നയത്തോടുള്ള വിയോജിപ്പും ബിഷപ് വെളിപ്പെടുത്തിയിരുന്നു. ഫലത്തിൽ അത് യു.ഡി.എഫിനുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, ഇതിെൻറ തുടർച്ചയായി മറ്റ് സഭാനേതാക്കളാരും നിലപാട് പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല. ചങ്ങനാശ്ശേരി രൂപതയുടെ രാഷ്ട്രീയ നിലപാട് വിവിധ തലങ്ങളിൽ ഇേപ്പാഴും ചർച്ച ചെയ്യപ്പെടുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ പൊതുവെ ക്രൈസ്തവസഭ വ്യത്യസ്ത നിലപാട് സ്വീകരിക്കുെന്നന്ന ആക്ഷേപം മുന്നണികൾക്കുണ്ട്. ബി.ജെ.പി സഭകളുടെ നിലപാടിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള വിവിധ സഭാ ആസ്ഥാനങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു.കോടതി വിധി നടപ്പാക്കുന്നതിനെ ചൊല്ലി യാക്കോബായ-ഒാർത്തഡോക്സ് സഭകളുടെ നിലപാടുകളും മധ്യകേരളത്തിൽ നിർണായകമാകും.
സഭാ തർക്കത്തിൽ കോടതി ഉത്തരവ് നടപ്പാക്കൽ സംബന്ധിച്ച് മുഖ്യമന്ത്രി ഒന്നിലേറെ തവണ ചർച്ച നടത്തിയെങ്കിലും ഇരുപക്ഷത്തിനും തൃപ്തികരമായ തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. ഒാർത്തഡോക്സ് സഭ സർക്കാറിെൻറ നിലപാടുകളിലെ അതൃപ്തി പലകുറി വ്യക്തമാക്കിയിട്ടുണ്ട്. കോടതിവിധി എത്രയും വേഗം നടപ്പാക്കണമെന്നാണ് അവരുടെ ആവശ്യം. പ്രതിപക്ഷം വിഷയത്തിൽ അഭിപ്രായമൊന്നും പറയുന്നില്ല. ഇതും സഭകളെ വിഷമിപ്പിക്കുന്നുണ്ട്.
കേരള കോൺഗ്രസുകളുടെ രാഷ്ട്രീയ നിലപാടുകളും നേരിട്ടുള്ള മത്സരവും കത്തോലിക്കസഭ ഗൗരവമായി കാണുന്നു. ഇക്കാര്യത്തിെല അതൃപ്തി സഭാ നേതൃത്വം ഇരുപക്ഷെത്തയും അറിയിച്ചിട്ടുണ്ട്. ഇരുകൂട്ടർക്കും അനുകൂലമായി കത്തോലിക്കസഭ പ്രതികരിച്ചിട്ടില്ല. സഭയുടെ നിലപാട് അവ്യക്തമാണ്. വ്യക്തികേന്ദ്രീകൃതമായി വോട്ടുകൾ വീഴുമെന്നാണ് സൂചന.
അതേസമയം, സാമ്പത്തികസംവരണം നടപ്പാക്കിയ ഇടതുസർക്കാറിെൻറ തീരുമാനത്തെ കത്തോലിക്കസഭ വ്യാപകമായി സ്വാഗതം ചെയ്തിരുന്നു. എയിഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങളിൽ നിലനിന്ന ആശയക്കുഴപ്പം പരിഹരിച്ചതും ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമീഷനെ നിയോഗിച്ചതും അനുകൂലമായാണ് കത്തോലിക്കസഭ നോക്കിക്കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.