രാമക്ഷേത്രത്തിന്​ സംഭാവന നൽകി എൻ.എസ്​.എസ്​

തിരുവനന്തപുരം: അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിന്​ സംഭാവന നൽകി എൻ.എസ്​.എസ്​. ഏഴ്​ ലക്ഷം രൂപയാണ്​ എൻ.എസ്​.എസ്​ സംഭാവനയായി കൈമാറിയത്​.

ആരും ആവശ്യപ്പെട്ടിട്ടല്ല സംഭാവന നൽകിയതെന്ന്​ എൻ.എസ്​.എസ്​ പ്രതികരിച്ചും. ഇതിനെ രാഷ്​ട്രീയമായി കാണേണ്ടതില്ല. വിശ്വാസത്തിന്‍റെ ഭാഗമായാണ്​ സംഭാവന നൽകിയതെന്ന്​ എൻ.എസ്​.എസ്​ പ്രതികരിച്ചു.

നേരത്തെ ശബരിമല വിഷയത്തിലുൾപ്പടെ എൻ.എസ്​.എസ്​ ശക്​തമായ നിലപാട്​ സ്വീകരിച്ചിരുന്നു. ശബരിമല പ്രശ്​നത്തിൽ ബി.ജെ.പിയുടേയും യു.ഡി.എഫിന്‍റെയും നിലപാടിനെ വിമർശിച്ച്​ എൻ.എസ്​.എസ്​ രംഗത്തെത്തി. ശബരിമലയിലെ സംഘർഷങ്ങളിൽ പ്രതികളായവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്നും എൻ.എസ്​.എസ്​ സംസ്ഥാന സർക്കാറിനോട്​ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - NSS donates to Ram temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.