ചങ്ങനാശ്ശേരി: മന്നം ജയന്തിദിനത്തില്‍ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എന്‍.എസ്.എസിനോട് സർക്കാർ വിവേചനം കാണിക്കുകയാണെന്നും മന്നം ജയന്തിക്ക് സമ്പൂർണ അവധിയെന്ന ആവശ്യം പരിഗണിക്കാത്തത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിൽ പ്രതിഷേധമുണ്ട്. എൻ.എസ്.എസിനോടുള്ള നിലപാട് തിരുത്തിയില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും സുകുമാരൻ നായർ പറഞ്ഞു.മന്നം ജയന്തിയോടനുബന്ധിച്ച് മന്നം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്നത്ത് പത്മനാഭന്‍റെ ജന്മദിനമായ ജനുവരി രണ്ട് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യമാണ് സര്‍ക്കാറിന് മുന്നിൽവെച്ചത്. പലതവണ ഇക്കാര്യം ഉന്നയിച്ചെങ്കിലും മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞ് തള്ളുകയാണ് ചെയ്തത്. ഇതേ ആൾക്കാർതന്നെയാണ് നവോത്ഥാന നായകനായി മന്നത്ത് പത്മനാഭന്‍റെ ചിത്രം ഉയര്‍ത്തിപ്പിടിക്കുന്നത്.
വൈകിയാണെങ്കിലും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് ജനുവരി രണ്ട് പൊതു അവധിയായി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. മതേതര അടിത്തറയിലൂടെ വളര്‍ന്ന് സമൂഹനന്മക്ക് പ്രവര്‍ത്തിക്കുന്ന നായര്‍ സര്‍വിസ് സൊസൈറ്റിയോടുള്ള സംസ്ഥാന സർക്കാറിന്‍റെ സമീപനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.